കാളികാവ്: കാളികാവ് അക്ഷയ കേന്ദ്രം അക്ഷയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കാളികാവ് വില്ലേജ് ഓഫീസർ ഷകീബ് ബാബു കേക്ക് മുറിച്ച് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അക്ഷയ സംരംഭകൻ ഷൌക്കത്തലി സി ചടങ്ങിലേക്ക് സ്വാഗതമാശംസിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി എച് ഫൈസൽ, ജില്ലാ പ്രസിഡണ്ട് . സിബി വയലിൽ, അർബൻ ബാങ്ക് ഡയറക്ടർ എ കെ മുഹമ്മദലി, എറമ്പത്ത് കരീം, ഹരീഷ് കെ വി , ഹാരിസ് സോനു സ്റ്റുഡിയോ, മുജീബ് മാസ, Cസി എൻ ചന്ദ്രശേകരൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച്, അക്ഷയ ജീവനക്കാരുടെ മക്കൾ വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മെമെന്റോ നൽകി ആദരിച്ചു. കൂടാതെ, മികച്ച സേവനത്തിനുള്ള ഉപഹാരം വില്ലേജ് ഓഫീസർ ഷകീബ് ബാബുവിന് നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീ സജിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.