കോട്ടയം ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.
പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കുതിപ്പു നേടുവാൻ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് പ്രചാരണത്തിന് കേരള കോൺ (എം) തുടക്കം തുടക്കം കുറിച്ചു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) എൽ.ഡി.എഫിൻ്റെ ഭാഗമായി കോട്ടയം ജില്ലയുടെ രാഷ്ടീയ ചിത്രം മാറ്റിയെഴുതിയത് മാറ്റമില്ലാതെ നിലനിർത്തുവാൻ സർവ്വ സജ്ജമായാണ് കേരള കോൺ (എം) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന പത്ത് സ്ഥാനാർത്ഥികളേയും പാർട്ടി ചെയർമാൻ കൂടിയ ജോസ് കെ.മാണി പ്രഖ്യാപിച്ചു.
ജനപ്രതിനിധികളായും പൊതു പ്രവർത്തകരായും പരിചയസമ്പന്നരായ പത്ത് പേരെയാണ് എൽ.ഡി.എഫിനു വേണ്ടി രംഗത്തിറക്കിയിരിക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു.
ജില്ലയിൽ എൽ.ഡി.എഫ് ഇത്തവണയും മുന്നേറുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സ്ഥാനാർത്ഥികളുടെ സംയുക്തയോഗം ചേർന്ന് തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾക്ക് രൂപം നൽകി.
ജോളി മടക്കക്കുഴി (കാഞ്ഞിരപ്പിള്ളി ), പെണ്ണമ്മ ജോസഫ് (ഭരണങ്ങാനം), നിമ്മി ടിങ്കിൾ രാജ് (കിടങ്ങൂർ), ഷിബി മത്തായി (ഉഴവൂർ), പി.സി.കുര്യൻ (കുറവിലങ്ങാട്), മിനി സാവിയോ (പൂഞ്ഞാർ ), ഷൈനമ്മ ഷാജു (കടുത്തുരുത്തി), അമ്മിണി തോമസ് (തലനാട്), ജിം അലക്സ് (അതിരംപുഴ) എന്നിവരും പാർട്ടി സ്വതന്ത്ര സ്ഥാനാർത്ഥി ജിലു ജോൺ (അയർ കുന്നം)മാണ് പാർട്ടി സ്ഥാനാർത്ഥികളായി ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്നത്.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി


