കോട്ടയം പാക്കാനത്ത് കടന്നല് ആക്രമണം; അമ്മയ്ക്ക് പിന്നാലെ മകളും മരിച്ചു : വിറങ്ങലിച്ചു നാട്.
110 വയസുള്ള പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണ്, മകൾ തങ്കമ്മ (66) എന്നിവർ ആണ് കടന്നൽ കുത്തേറ്റ് അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മരണപ്പെട്ടത്
എരുമേലി : മുണ്ടക്കയത്ത് കടന്നല് ആക്രമണത്തില്‍ അമ്മയും മകളും മരിച്ചു. മുണ്ടക്കയം പാക്കാനം കാവനാല്‍ നാരായണന്റെ മകള്‍ തങ്കമ്മ (66) ആണ് മരിച്ചത്. തങ്കമ്മയുടെ അമ്മ കുഞ്ഞിപ്പെണ്ണ് വെളുപ്പിനെ മരിച്ചിരുന്നു.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവരുടെ വീടിനോടു ചേര്‍ന്നുള്ള കുരുമുളക് വള്ളിയില്‍ ഉണ്ടായിരുന്ന കടന്നല് കൂട്ടില്‍ നിന്നാണ് അക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ക്ക് നേരെ കടന്നല്‍ക്കൂട്ടം ഇളകിവന്നത്.
ഗുരുതരമായി പരിക്കേറ്റ തങ്കമ്മയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കടന്നല് കുത്തേറ്റ് തങ്കമ്മയുടെ സഹോദരനും, അയല്‍വാസിയും ചികിത്സയിലാണ് മുണ്ടക്കയം - എരുമേലി പഞ്ചായത്ത് അതിർത്തിയിലാണ് പാക്കാനത്ത് വയോധികയായ അമ്മയും മകളും കടന്നൽ ആക്രമണത്തിൽ ദാരുണമായി മരിച്ചത് അറിഞ്ഞ് ദുഃഖാർത്തരായി നാട്ടുകാർ. ഇന്നലെ ആണ് നടുക്കം നിറച്ച സംഭവം. വിവരം അറിഞ്ഞ് നൂറുകണക്കിന് ആളുകൾ ആണ് എത്തിയത്. 110 വയസുള്ള പാക്കാനം കാവനാൽ വീട്ടിൽ കുഞ്ഞിപ്പെണ്ണ്, മകൾ തങ്കമ്മ (66) എന്നിവർ ആണ് കടന്നൽ കുത്തേറ്റ് അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ച ശേഷം മരണപ്പെട്ടത്. ഇവർക്കൊപ്പം ബന്ധുക്കളായ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു. ഇവർ ആശുപത്രിയിൽ അപകട നില തരണം ചെയ്തു വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പറമ്പിൽ കുരുമുളക് പറിച്ചു കൊണ്ടിരിക്കെ ആണ് അപ്രതീക്ഷിതമായി കടന്നൽ ആക്രമണം ഉണ്ടായത്. കൂട് ഇളകി താഴെ വീണ നൂറുകണക്കിന് കടന്നൽ ഈച്ചകൾ തെരുതെരെ പറന്ന് ഇവരെ കുത്തി ആക്രമിക്കുകയായിരുന്നു. രക്ഷപെടാൻ നെട്ടോട്ടം ഓടി കുഴഞ്ഞു വീഴുകയായിരുന്ന ഇവർ പരിക്ക് ഏറ്റ് അവശ നിലയിൽ ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞിപെണ്ണും മകൾ തങ്കമ്മയും മരണപ്പെട്ടിരുന്നു. മുണ്ടക്കയം, എരുമേലി പോലിസ്, ജനപ്രതിനിധികൾ തുടങ്ങിയവർ എത്തിയിരുന്നു.
ചിത്രങ്ങൾ.
കുഞ്ഞിപ്പെണ്ണ്, മകൾ തങ്കമ്മ.