പതിയെ പൊതുരംഗത്തു നിന്നും മാറിനില്ക്കാന് ആഗ്രഹിക്കുന്നു ;മലയാളത്തിന്റെ പ്രിയകവി കെ. സച്ചിദാനന്ദന്
താത്കാലിക മറവിരോഗം വീണ്ടും പിടിപ്പെട്ടതിനാല്‍ പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ. സച്ചിദാനന്ദന്
കൊച്ചി: താത്കാലിക മറവിരോഗം വീണ്ടും പിടിപ്പെട്ടതിനാല്‍ പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുകയാണെന്ന് കവി കെ. സച്ചിദാനന്ദന്. ഏഴ് വര്‍ഷം മുമ്പ് താന്‍ താത്കാലിക മറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. പിന്നീട് അത് വന്നിരുന്നില്ല.എന്നാല്‍ ഈ മാസം ആദ്യംമുതല്‍ പുതിയ രൂപത്തില്‍ അത് തിരികെയെത്തി എന്ന് മലയാളത്തിന്റെ പ്രിയകവി ഫേസ്ബുക്കിൽ കുറിച്ചു.കാല് മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മക്കുറവ് ഇങ്ങിനെ അല്പനേരം മാത്രം നില്ക്കുന്ന കാര്യങ്ങള്‍ രോഗംമൂലം സംഭവിക്കുന്നു. അഞ്ചുദിവസമായി ആശുപത്രിയിലാണെന്നും അദ്ദേഹം കുറിച്ചു. രോഗം വീണ്ടും വരാന്‍ കാരണം സമ്മര്‍ദമാണ്. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. അതുകൊണ്ട് തന്നെ പതിയെ പൊതുരംഗത്തു നിന്നും മാറിനില്ക്കാന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.