കെ-മാറ്റ് സെഷൻ II പരീക്ഷാ തീയതി
സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ 30നു നടത്തും

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II) സംസ്ഥാനത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ജൂൺ 30നു നടത്തും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിക്കും. പ്രവേശന പരീക്ഷ സംബന്ധിച്ച വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerla.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി എല്ലാ വിദ്യാർഥികളും വെബ്സൈറ്റ് നിരന്തരം സന്ദർശിക്കണം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.