കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം
പ്രായപരിധി 50 വയസ്

പത്തനംതിട്ട : ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്ഫോണ്‍ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി 50 വയസ്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 0468 2221807, 9400538162.