തൊഴിൽ മേള ജനുവരി 4 ന്
എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം.
പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ടീം ലീഡർ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സ്റ്റോർ മാനേജർ, ഓഫീസ് ഓപ്പറേഷൻസ്, ഷിപ്പിംഗ് ഡിപ്പാർട്‌മെന്റ്, ഓഫീസ് അസിസ്റ്റൻഡ്, ഏജൻസി റിക്രൂട്ട്‌മെന്റ്ര് മാനേജർ, ചാനൽ ഡെവലപ്‌മെന്റ്ര് അസോസിയേറ്റ്, ഫിനാൻഷ്യൽ അഡൈ്വസർ എന്നീ ഒഴിവുകൾ നികത്തുന്നതിനായി ജനുവരി നാലിന് രാവിലെ 10 ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള, എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കാണ് പ്രവേശനം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും, ഒറ്റതവണ രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാവണം. വിവരങ്ങൾക്ക്: 0491 2505435, 8289847817.