ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാൻ കിഷൻ; ഇന്ത്യ സി കൂറ്റൻ സ്കോറിലേക്ക്
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്
അനന്തപൂർ: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ഇഷാൻ കിഷൻ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ ഇഷാൻ കിഷന്റെ സെഞ്ചുറി(111) മികവിൽ ഇന്ത്യസി അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിലാണ്.ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 46 റൺസോടെയും മാനവ് സുതർ എട്ടു റൺസോടെയുമാണ് ക്രീസിൽ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ സിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. റുതുരാജ് തുടക്കത്തില്‍ തന്നെ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയിരുന്നു.എന്നാല്‍ സായ് സുദര്ശന് (43) രജത് പടിധാര്‍ (40) സഖ്യം മികച്ച രീതിയിൽ ടീമിനെ മുന്നോട്ടു നയിച്ചു. ഇതിനിടെ പടിധാറിനെ നവ്ദീപ് സൈനി ബൗള്‍ഡാക്കി. അധികം വൈകാതെ സായിയെ മുകേഷ് കുമാര്‍ മടക്കി. ഇതോടെ രണ്ടിന് 97 എന്ന നിലയിലായി ഇന്ത്യ സി.തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ഇഷാന് - അപരാജിത് സഖ്യം 189 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 14 ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതാണ് ഇഷാൻ കിഷന്റെ ഇന്നിംഗ്സ്