തിരുവനന്തപുരത്ത് അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു
അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു; ആക്രമണം മദ്യലഹരിയിൽ
കിളിമാനൂർ : അയൽവാസിയുടെ വെട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. പേടികുളം ഉലങ്കത്തറ ക്ഷേത്രത്തിനുസമീപം കാട്ടുവിളവീട്ടിൽ ബാബുരാജ് (65) ആണ് മരിച്ചത്. വെള്ളി രാത്രി 9.30ഓടെ വീടിനുസമീപമാണ് സംഭവം. ചൂള തൊഴിലാളിയായ ബാബുരാജ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ അയൽവാസിയായ സുനിൽകുമാർ വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മദ്യലഹരിയിലായിരുന്ന പ്രതി സുനിൽകുമാർ പ്രദേശവാസികൾക്ക് സ്ഥിരം ശല്യക്കാരനാണെന്നും മദ്യപിച്ച് കഴിഞ്ഞാൽ റോഡിലൂടെ പോകുന്നവർക്കുനേരെ ആക്രമിക്കാൻ എത്തുന്നതും പതിവാണെന്നും അയൽവാസികൾ പറയുന്നു. ബാബുരാജിന്റെ കുടുംബവും സുനിൽകുമാറിന്റെ കുടുംബവുമായി യാതൊരു മുൻ വൈരാഗ്യമോ, പിണക്കമോ ഇല്ലെന്നും ബന്ധുക്കൾ പറയുന്നു. മദ്യപിച്ചാൽ ശല്യക്കാരനായ പ്രതിയുടെ ഭാര്യയും മക്കളും സമീപത്തുള്ള കുടുംബവീട്ടിലാണ് കഴിയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതിയെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമീളയാണ് ബാബുരാജിന്റെ ഭാര്യ. മക്കൾ: രേവതി, ചിഞ്ചു.