ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) രണ്ടാം പ്ലേഓഫിൽ ഇന്ന് എഫ്.സി ഗോവ-ചെന്നൈയിൻ എഫ്.സി പോരാട്ടം.
ഇന്ന് ഗോവ-ചെന്നൈയിൻ എഫ്.സി പോരാട്ടം.ജയിക്കുന്നവർ സെമി ഫൈനലിൽ മുംബൈ എഫ്.സിയുമായി ഏറ്റുമുട്ടും.
മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐ.എസ്.എൽ) രണ്ടാം പ്ലേഓഫിൽ ശനിയാഴ്ച എഫ്.സി ഗോവ-ചെന്നൈയിൻ എഫ്.സി പോരാട്ടം. ജയിക്കുന്നവർ സെമി ഫൈനലിൽ മുംബൈ എഫ്.സിയുമായി ഏറ്റുമുട്ടും. 22 കളികളിൽ 45 പോയന്റുമായാണ് ഗോവ പ്ലേഓഫിനെത്തുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഗോവക്കാർ സ്വന്തം സ്റ്റേഡിയമായ ഫത്തോർദയിൽ ഇറങ്ങുന്നത്. ചെന്നൈയിനെ 4-1ന് തകർത്തതും അടുത്തിടെയാണ്. തിരിച്ചടികളിൽനിന്ന് കരകയറി മുന്നേറുന്ന ചെന്നൈ ടീം കഴിഞ്ഞ അഞ്ച് കളികളിൽ മൂന്നെണ്ണത്തിൽ ജയിച്ചിരുന്നു. ഈ സീസണിലെ എവേ, ഹോം മത്സരങ്ങൾ ജയിച്ചതും ഗോവയാണ്. ആകെ ഏറ്റുമുട്ടിയ 25 കളികളിൽ 14ലും ജയം ഗോവക്കായിരുന്നു. ഒമ്പതെണ്ണം ചെന്നൈയിനും. 2015ൽ ചെന്നൈയിൻ എഫ്.സി കിരീടം നേടിയത് ഗോവയെ തോൽപിച്ചായിരുന്നു.