കോട്ടയം ഐ.ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ്
ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം നല്‍കുന്ന പ്രോഗ്രാം
കോട്ടയം : കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കോട്ടയം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഹൈബ്രിഡ് രീതിയില്‍ നടത്തുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. റിസര്‍ച്ച് ഓറിയന്റഡ് മെന്റര്‍മാരുമൊത്ത് പ്രവര്‍ത്തിച്ച് ഗവേഷണം നടത്താന്‍ ഇന്റേണ്‍മാര്‍ക്ക് അവസരം നല്‍കുന്ന പ്രോഗ്രാം നാല് മുതല്‍ എട്ട് ആഴ്ചകള്‍വരെ നീണ്ടുനില്‍ക്കാം. ഇതില്‍ രണ്ടാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടത്തുന്ന ഓഫ് ലൈന്‍ രീതിയിലുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കും. അതിനുശേഷവും ഇന്റേണിന് മെന്ററുമൊത്തുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ തുടരാവുന്നതാണ്.യു.ജി., പി.ജി. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബി.ഇ., ബി.ടെക്., ബി.എസ്സി., ബി.സി.എ. തുടങ്ങിയ യു.ജി. ബിരുദമുള്ളവര്‍ക്കും എം.ടെക്., എം.ഇ., എം.എസ്സി., എം.സി.എ. തുടങ്ങിയ പി.ജി. ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്റേണ്‍ഷിപ്പ് ഫീ 5000 രൂപയാണ്.