ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.

പ്രവേശനത്തിനായി ജൂലൈ 22 രാവിലെ 10 മണി മുതൽ ജൂലൈ 23 വൈകു. 4 മണി വരെയുള്ള സമയത്തിനുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

Jul 21, 2024
ഹയർ സെക്കൻഡറി പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു.

ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ, യോഗ്യത സർട്ടിഫിക്കറ്റ്, TC, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റു അനുബന്ധ രേഖകൾ, കോഷൻ ഡെപ്പോസിറ്റ്, PTA ഫണ്ട് എന്നിവ നിലവിലുള്ള സ്കൂളിൽ നിന്നും വാങ്ങി അവയുടെ ഒറിജിനലുകളുമായി അലോട്ട്മെന്റ് ലഭിച്ച പുതിയ സ്കൂളിൽ/കോഴ്സിൽ പ്രവേശനത്തിനായി ജൂലൈ 22 രാവിലെ 10 മണി മുതൽ ജൂലൈ 23 വൈകു. 4 മണി വരെയുള്ള സമയത്തിനുള്ളിൽ പ്രവേശനം നേടേണ്ടതാണ്. 

നിലവിൽ പ്രവേശനം ലഭിച്ച സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പ്രസ്തുത കോമ്പിനേഷൻ മാറ്റത്തിന്റെ ഫലമായി അടക്കേണ്ടുന്ന അധിക ഫീസ് മാത്രം അടച്ചാൽ മതിയാവും.

നിലവിൽ പ്രവേശനം നേടിയ അതേ കോമ്പിനേഷനിൽ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റം ലഭിച്ച വിദ്യാർഥികൾ പുതിയ സ്കൂളിൽ കോഷൻ ഡെപ്പോസിറ്റ്, PTA ഫണ്ട് എന്നിവ മാത്രം അടച്ചാൽ മതി. മറ്റു ഫീസുകൾ അടക്കേണ്ടതില്ല.
 
സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിക്കാത്തവ‍ർക്ക് Second Supplementary Allotment -ന് വീണ്ടും ഓണ്‍ലൈനായി അപേക്ഷ പുതുക്കി നൽകണം. അത് സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകുന്നതാണ്. Second Supplementary Allotment -നുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് 22/07/2024 ഉച്ചക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

Prajeesh N K MADAPPALLY