ഈടില്ലാതെ 20 ത് ലക്ഷം വരെ വായ്പ.... തിരിച്ചടക്കാൻ 30ത് വർഷം വരെ കാലാവധി... വീട് വയ്ക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ...

Feb 5, 2025
ഈടില്ലാതെ 20 ത് ലക്ഷം വരെ  വായ്പ.... തിരിച്ചടക്കാൻ 30ത് വർഷം വരെ കാലാവധി...  വീട് വയ്ക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ...

ഇടത്തരം വരുമാനക്കാർക്ക് വീട് വയ്ക്കുന്നതിന് 20ത് ലക്ഷം വരെജാമ്യമില്ലാ വയ്പ്പാ പദ്ധതിയുമായി കേന്ദ്ര സർക്കാർ.ഗ്രാമീണ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക ക്രയവിക്രയം വര്‍ധിപ്പിക്കാനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

നിലവിൽ വീട് വയ്ക്കുന്നതിന് ധാരാളം ധനകാര്യ സ്ഥാപനങ്ങൾ ലോണുകൾ നൽകുന്നുണ്ടെങ്കിലും അതിനെല്ലാം വലിയ പലിശയാണ് ഈടാക്കുന്നത്.ഇത് നിലവിൽ വലിയ ബാധ്യതകളിലേക്കാണ് കുടുംബങ്ങളെ നയിക്കുന്നത്.ഈ പ്രശ്നത്തിന് പരിഹാരമാകും എന്ന അനുമാനത്തിലാണ് കേന്ദ്രസർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

അടുത്ത സാമ്പത്തിക വർഷം തന്നെ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് അറിവ്.കുറഞ്ഞ തവണവ്യവസ്ഥയിൽ ദീർഘകാല വായ്പയായിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. വായ്പ തിരിച്ചടവ് കാലാവധി 30 ത് വർഷമായിരിക്കും.മിതമായ നിരക്കിൽ വായ്പ ലഭ്യമാക്കുന്നതിന് പലിശ സബ്‌സിഡി പദ്ധതി ഉണ്ടായിരിക്കുമെന്ന് ബജറ്റിനിടെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഉറപ്പ് നൽകിയിരുന്നു.

Prajeesh N K MADAPPALLY