വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

Govt aims to create model rehabilitation center in Wayanad: Chief Minister

Aug 7, 2024
വയനാട്ടിൽ മാതൃകാ പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുക സർക്കാർ ലക്ഷ്യം: മുഖ്യമന്ത്രി

വയനാട്: ദുരന്തത്തിൽ ഇരയായവർക്കായി മാതൃക പുനരധിവാസ കേന്ദ്രം സൃഷ്ടിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന് എത്ര പണമായാലും വിഷമം വരില്ല. ഇതിനായി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച ആർക്കിടെക്റ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് ദുരന്തത്തിൽ കാണാതായവരെ മുഴുവൻ കണ്ടെത്താനുള്ള ശ്രമം തുടരും. തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സായുധ സേനകളുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധന നടത്തി ഐഡൻറിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുകയാണ്.  പുതിയ ക്രിമിനൽ നിയമ സംഹിതയുടെ വെളിച്ചത്തിൽ ഡി.എൻ.എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും. ചാലിയാർ നദിയുടെ ഇരുകരകളിലുംവനമേഖലയിലും തിരച്ചിലുംരക്ഷാ പ്രവർത്തനങ്ങളും ശക്തമാക്കാനും ഇന്ത്യൻ നേവിഇന്ത്യൻകോസ്റ്റ് ഗാർഡ് എന്നിവരുമായി ചർച്ച ചെയ്ത് മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും മന്ത്രിസഭാ ഉപസമിതി യോഗം നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതൽ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതകർന്നുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തുകയുംദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങൾ പൊളിച്ചുമാറ്റൽ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന്  പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങൾ വിദഗ്ധർ പരിശോധിച്ച് തീരുമാനിക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ നേരിട്ട് ബാധിച്ച 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴിൽ ദിനങ്ങൾ  ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഉരുൾജലപ്രവാഹത്തിന്റെ വഴികളിലൂടെയുള്ള ഊർജിതമായ തെരച്ചിലും നിരീക്ഷണവും തുടരുകയാണ്. പുഞ്ചിരിമട്ടംമുണ്ടക്കൈചൂരൽമല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല്നിലമ്പൂർ വരെ ചാലിയാർ കേന്ദ്രീകരിച്ചുമാണ് ചൊവ്വാഴ്ച തെരച്ചിൽ നടന്നത്. ചൂരൽമല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേർ കഴിയുന്നു. സ്‌കൂൾ കെട്ടിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുമ്പോൾ ആവശ്യമായ സൗകര്യം ഉറപ്പാക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി വീണ്ടെടുക്കാൻ സാധിക്കുമെങ്കിൽ  പോലീസിന്റെ സാന്നിധ്യത്തിൽ ഇതിന് അവസരം ഒരുക്കും. ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സന്നദ്ധപ്രവർത്തകരുംബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമേ പോകുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്കും തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കുംസന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിൻറ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇൻറർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിന്റെ (ഐ.എം.സി.ടി) സന്ദർശനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റിലീഫ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൊബൈൽ ഫോൺ നഷ്ടപ്പെട്ടവർക്ക് പുതിയ ഫോണും സിം കാർഡും കണക്ടിവിറ്റിയും നൽകും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. മുണ്ടക്കൈ,  ചൂരൽമല ദുരന്ത ബാധിത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തി. നഷ്ടമായ രേഖകളുടെ വിവരശേഖരണം നടന്നു വരുന്നു. രേഖകൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും ഇതിനായി അക്ഷയഐടി മിഷൻപഞ്ചായത്തുകൾ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും. സർട്ടിഫിക്കറ്റുകളുടെ വീണ്ടെടുപ്പ് സുഗമമാക്കുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.