കുടുംബശ്രീയും കേരളവിഷനും സംയുക്തമായി നൽകുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2025' ഉൽഘാടനം നവംബര്‍ 9 ന്

Nov 5, 2025
കുടുംബശ്രീയും കേരളവിഷനും സംയുക്തമായി നൽകുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2025'   ഉൽഘാടനം   നവംബര്‍ 9 ന്

കുടുംബശ്രീയും കേരളവിഷനും സംയുക്തമായി നൽകുന്ന കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ്സ് 2025' വിതരണ ചടങ്ങ് നവംബര്‍ 9 ന് വൈകീട്ട് 4 മണിക്ക് കാഞ്ഞങ്ങാട് പലേഡിയം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എല്‍.എ. അധ്യക്ഷത വഹിക്കും . എം. എം.എല്‍.എ. മാരായ എം. രാജഗോപാലന്‍, സി.എച്ച്. കുഞ്ഞമ്പു , എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, ജില്ലാ കളക്ടർ ഇമ്പശേഖർ കെ. ഐ.എ.എസ്, മുനിസിപ്പൽ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത ടീച്ചർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വിജയന്‍ മാങ്ങാട് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരിക്കും .കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് രാജു കട്ടക്കയം, കുടുംബശ്രീ ഡി.എം.സി. രതീഷ് പീലിക്കോട്, മുനിസിപ്പൽ വാര്‍ഡ് കൗണ്‍സിലര്‍, ലത കെ. എന്നിവരും അതിഥികള്‍ ആയിരിക്കും. ചടങ്ങില്‍ രാഷ്ട്രീയ കലാ സാഹിത്യ സിനിമാ വാണിജ്യ കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റുകക്ക് നല്കുന്ന ജില്ലാതല പുരസ്കാരങ്ങളുടെ കാസർകോട് ജില്ലയിലെ വിതരണോദ്ഘാടനമാണ് നടക്കുക. കുടുംബശ്രീ യൂണിറ്റുകളില്‍നിന്ന് വിദഗ്ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങക്കാണ് ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്കുക. പുരസ്കാരവിതരണത്തിന് ശേഷം കുടുംബശ്രീ മിഷന്‍റെ പങ്കാളിത്തത്തോടെ സിനിമാ ടെലിവിഷന്‍ രംഗത്തെ പ്രശസ്തര്‍ ഉള്‍പെട്ടവരുടെ വര്‍ണാഭമായ കലാ സന്ധ്യയും നടക്കും. രജത ജൂബിലി വര്‍ഷം പിന്നിടുന്ന കുടുംബശ്രീ നാടിന്‍റെ വിവിധ കര്‍മ്മ മേഖലകളില്‍ മികവ് തെളിയിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്മ സംരംഭക യൂണിറ്റുകളെ തിരഞ്ഞെടുത്തു ആദരിക്കുന്നത്. ഇതിനായി കേരളവിഷൻ 14 ജില്ലകളിലും വിശാലമായ ക്യാമ്പയി നുകള്‍ സംഘടിപ്പിച്ചു വരുന്നു. ഓരോ ജില്ലയില്‍ നിന്നും പത്തു മേഖലകളില്‍ മികവു പ്രകടിപ്പിച്ചിട്ടുള്ള ഓരോ മൈക്രോ യൂണിറ്റുകളെ തിരഞ്ഞെടുക്കുകയും അവര്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കുന്നതിന് ഓരോ ജില്ലകളിലും അവാര്‍ഡ് നിശ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി പ്രത്യേക ജൂറിയെയും ചുമത ലപ്പെടുത്തിയിട്ടു. ഇതു വഴി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 140 മൈക്രോ എന്‍റര്‍പ്രൈസുകളെ കണ്ടെത്തിയതിന്ശേഷം മികവ് തെളിയിക്കുന്ന 10 യൂണിറ്റുകള്‍ക്കാണ് പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കുന്നത്. കേരളവിഷന്‍ കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസസ് അവാര്‍ഡ് 2025 കാസർകോട് ജില്ലയിലെ 1)കാദംബരി അപ്പാരല്‍സ് ബേഡടുക്ക അപ്പാരല്‍ പാര്‍ക്ക് ബേഡടുക്ക 2) കഫേ കുടുംബശ്രീ പ്രീമിയം, സിവില്‍ സ്റ്റേഷന്‍ , 3) ഗ്രാമ കിരണം സ്ട്രീറ്റ് ലൈറ്റ് & എല്‍ ഇ ഡി നിര്‍മ്മാണ പരിപാലന യൂണിറ്റ് പീലിക്കോട് 4) സഫലം വനിത കശുവണ്ടി സംസ്കരണ സമിതി , ചട്ടഞ്ചാല്‍ 5) സിഗ്നോര ടൂവീലര്‍ വര്‍ക്ക് ഷോപ്പ്, ഭീമനടി 6) അമൃതം സൊസൈറ്റി , കാസർകോട് 7) യാത്രാശ്രീ, ബേക്കല്‍ ഫോര്‍ട്ട് 8)സ്വാതി ഓഫ്സെറ്റ് പ്രിന്‍റിഗ്പ്രസ്സ്, ചട്ടഞ്ചാല്‍ 9) അതിഥി, ബദിയടുക്ക 10) സെഗ്നിടോസ് ടെക്നോളജിസ് , ചെമ്മനാട് എന്നിവർ വിജയികളായി പത്രസമ്മേളനത്തിൽ മനോജ് കുമാര്‍ വി വി (സി.ഒ.എ ജില്ലാ പ്രസിഡണ്ട്) ഷുക്കൂര്‍ കോളിക്കര (ഡയറക്ടര്‍ കേരള വിഷന്‍ ന്യൂസ്) സി ഒ ജില്ലാ ട്രഷറർ വിനോദ് പി മോഹനന്‍ ടി വി (എം.ഡി, സി സി എന്‍) പ്രകാശന്‍ പി (മേഖല സെക്രട്ടറി) ജയചന്ദ്രന്‍.പി.ആര്‍ (കേരള വിഷന്‍ ന്യൂസ്, ജില്ലാ കോര്‍ഡിനേറ്റര്‍) എന്നിവർ പങ്കെടുത്തു.