ആന്ത്രോപോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു വിജയം. പ്ലസ്ടുവിന് നരവംശശാസ്ത്രം പഠിച്ചവർക്ക് അഞ്ചുശതമാനം പ്രത്യക പരിഗണന ലഭിക്കും.
കണ്ണൂർ : ആന്ത്രോപോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു വിജയം. പ്ലസ്ടുവിന് നരവംശശാസ്ത്രം പഠിച്ചവർക്ക് അഞ്ചുശതമാനം പ്രത്യക പരിഗണന ലഭിക്കും.മൂന്നുവർഷം പഠിച്ചാൽ ബി.എ. ആന്ത്രോപോളജിക്കൽ സയൻസസ് ബിരുദവും നാലുവർഷം പൂർത്തീകരിച്ചാൽ ബി.എ. ഓണേഴ്സ് ബിരുദം അല്ലെങ്കിൽ ബി.എ. ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദവും അഞ്ചുവർഷം പൂർത്തീകരിക്കുന്നവർക്ക് ആന്ത്രോപോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദവും ലഭിക്കും.
എത്‌നോഗ്രാഫിക് ഫീൽഡ് വർക്ക്, മീഡിയ ആന്ത്രോപോളജി, എത്‌നോഗ്രാഫിക് ഫിലിം നിർമാണ പരിശീലനം, ഓഡിയോ വിഷ്വൽ ആന്ത്രോപോളജി, മ്യൂസിയോളജി, ബയോളജിക്കൽ ആന്ത്രോപോളജി, ആർക്കിയോളജിക്കൽ ആന്ത്രോപോളജി, ലിംഗ്വിസ്റ്റിക് ആന്ത്രോപോളജി, പങ്കാളിത്തവികസനം, ദുർബലവിഭാഗങ്ങളും സാമൂഹികനീതിയും, ആന്ത്രോപോളജി ഓഫ് ജെൻഡർ, പബ്ലിക് ഹെൽത്ത് ആൻഡ് എപ്പിഡെമിയോളജി, മെഡിക്കൽ ആന്ത്രോപോളജി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ 10 സെമസ്റ്ററുകളിൽ പഠനവിഷയങ്ങളാണ്.admission.kannuruniversity.ac.in വഴി മേയ് 31 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9447380663, 7356948230.