കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മകൻ അറസ്റ്റിൽ
arrest

എറണാകുളം: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച മകൻ അറസ്റ്റിൽ. ഏരൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ചുമത്തിയിരുന്ന വകുപ്പുകൾക്ക് പുറമേ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഹാജരായില്ലെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് ഇയാളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. തനിക്ക് വാഹനത്തിന് ഓട്ടമുണ്ടായിരുന്നുവെന്നും കൂടുതൽ പണം സമ്പാദിച്ച് പിതാവിനെ മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു തീരുമാനമെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് നാല് ദിവസമായി ഇയാൾ ഒളിവിൽക്കഴിയുകയായിരുന്നു. വേളാങ്കണ്ണിയിലും വാഗമണ്ണിലുമാണെന്നാണ് ബന്ധുക്കളെയും പോലീസിനെയും ഇയാൾ അറിയിച്ചത്