എറണാകുളം ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ വ്യാപകമാകുന്നു
ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉൾപ്പെടെ ആകെ 579 കേസുകൾ റിപ്പോർട്ട് ചെയ്തു.
കൊച്ചി: ജില്ലയിൽ മാരകമാംവിധം മഞ്ഞപ്പിത്ത രോഗബാധ വ്യാപകമാകുന്നു. ഈ വർഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉൾപ്പെടെ ആകെ 579 കേസുകൾ റിപ്പോർട്ട് ചെയ്തു.മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം ഇതുവരെ രണ്ടു മരണങ്ങൾ സ്ഥിരീകരിച്ചു.രണ്ടുപേരുടെ മരണം മഞ്ഞപ്പിത്തബാധ മൂലമാണോയെന്ന് സംശയമുണ്ട്. പെരുമ്പാവൂരിലെ വേങ്ങൂരിനൊപ്പം, ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, ആവോലി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു.