കൊല്ലം(കുരീപ്പുഴ ) : സർക്കാരിൻ്റെ സ്വന്തം പ്രസ്ഥാനമായ, സാധാരണ ജനങ്ങളുടെ അത്താണിയായ അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ നിയമ നിർമ്മാണവും, നിയമ പരിരക്ഷയും, കാലോചിതമായ റേറ്റ് പരിഷ്‌കരണവും ഉണ്ടാവണമെന്നും ആയതിനാവശ്യമായി പ്രവർത്തനങ്ങൾ കൂട്ടായി നടത്തണമെന്നും
ഫോറം ഓഫ് അക്ഷയ സെൻ്റർ എൻഡ്രപ്രേണേഴ്‌സ് (FACE) ൻ്റെ കൊല്ലം ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു . കുരീപ്പുഴ ഹെവൻ ബാക്ക് വാട്ടർ റിസോർട്ടിൽ നടന്ന സമ്മേളനത്തിൽ
ജില്ലാ പ്രസിഡൻ്റ് . സജിൻ മാത്യൂ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ ഉദ്ഘാടനം ചെയ്തു . ജില്ലാ വൈസ് പ്രസിഡൻ്റ് സജീദ് ഐ. സ്വാഗതം ആശംസിച്ചു ജില്ലാ സെക്രട്ടറി പ്രീനാ മേരി ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ജില്ലാ ട്രഷറർ നീതു ബി. എസ് വാർഷിക കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു ., സംസ്ഥാന ജോയിൻ്റ് സെക്രട്ടറിസജയകുമാർ യൂ. ആശംസകൾ അറിയിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഫേസിൻ്റെ സംസ്ഥാന തല പ്രവർത്തനങ്ങളുടെ അവലോകനമായ സ്മൈലിങ് ഫേസിനെ വിശദീകരിക്കുകയും, പുതുതായി ഉള്ള 10 പ്രോജക്ടുകൾ അവതരിപ്പിക്കുകയും ചെയ്തു.
പാർലമെൻ്റ് ഇലക്ഷൻ 2024 ന് സാരഥ്യം വഹിച്ച സോണൽ കോർഡിനേറ്റർ, പാർലമെൻ്റ് കോർഡിനെറ്റർമാർ, അസംബ്ലി കോർഡിനേറ്റർമാർ, ബ്ലോക്ക് കോർഡിനേറ്റർമാരെയും, ഫേസിൻ്റെ അംഗവും കവിയുമായ ജയപ്രകാശ് (ജെ. പി. പാവുംമ്പ) യേയും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പി. ജി. ഡി. എച്. ആർ. ഒന്നാം റാങ്ക് കരസ്ഥമാക്കിയ സജിൻ മാത്യൂ ജേക്കബ് എന്നിവരെയും ആദരിച്ചു..
ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷബീർ കാസിം എസിൻ്റെ കൃതജ്ഞത അർപ്പിച്ചു .