എരുമേലിക്ക് ആഘോഷരാവായി ചന്ദനക്കുട മഹോത്സവം ,അഭൂതപൂർവ്വമായ ജനത്തിരക്ക് ,ആഹ്ലാദത്തിലാറാടി ജനം
എരുമേലി :എരുമേലിയിൽ ചന്ദനക്കുടത്തിന്റെ പൂരംപെയ്തിറങ്ങിയ സന്ധ്യയാണ് കണ്ടുകൊണ്ടിരിക്കുന്നത് .മുമ്പെങ്കും ഉണ്ടാകാത്ത ജനക്കൂട്ടം ചന്ദനക്കുടരാവിനെ നെഞ്ചോടേറ്റിയ കാഴ്ചയാണ് കണ്ടത് . എരുമേലി ചന്ദനക്കുടം പൊതുസമ്മേളനം പള്ളി അങ്കണത്തിൽ
. മഹല്ലാ ജമാ അത്ത് പ്രസിഡന്റ്റ് നാസർ പനച്ചി അധ്യക്ഷത വഹിച്ചു. നേരത്തെ ആന്റോ ആന്റണി എം പി അമ്പലപ്പുഴ പേട്ട സംഘവും എരുമേലി മഹല്ലാ ജമാ അത്തും മത-സാമുദായിക നേതാക്കളുമായുള്ള ചേർന്നുളള സൗഹൃദ സംഗമം പള്ളി ഓഡിറ്റോറിയത്തിൽഉദ്‌ഘാടനം ചെയ്തു . ജമാ അത്ത് സെക്രട്ടറി മിഥുലാജ് മുഹമ്മദ് പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു . അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ,ജില്ലാ കളക്ടർ ചേതനകുമാർ മീണ ,ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ പി എസ് ,ജില്ലാ പഞ്ചായത്ത് അംഗം ആശ ജോയി ,എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവൻ ,എരുമേലി ഫൊറോനാ വികാരി റെവ ഫാ .വർഗീസ് പുതുപ്പറമ്പിൽ,ഉൾപ്പെടെ വിവിധ മത സമൂഹിക സാംസ്‌കാരിക ജന നേതാക്കൾ പ്രസംഗിച്ചു .
.


