കോട്ടയം ശബരിമല മണ്ഡലകാല ഉത്സവത്തോടും, ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളോടും അനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. IPS ന്റെ നിർദ്ദേശാനുസരണം
ജില്ലയിലാകമാനം നടന്നുവരുന്ന പരിശോധനയുടെ ഭാഗമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി വസ്തുക്കളുമായി വിവിധ ഭാഗങ്ങളിൽ നിന്നും നാലു പേർ പിടിയിലായി.
ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് വിൽപ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കു മരുന്നായ MDMA യുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര വില്ലൂന്നി കോലേട്ടമ്പലം ഭാഗത്ത് കൊപ്രായിൽ വീട്ടിൽ ജോൺസി ജേക്കബ് (33) എന്നയാളെയാണ് 0 .92 GM MDMA യുമായി പിടികൂടിയത്.
ഏറ്റുമാനൂര് കിഴക്കുംഭാഗം വള്ളിക്കാട് ഭാഗത്ത് നിന്നും മാരക മയക്കുമരുന്നായ 7.39ഗ്രാം ആംഫിറ്റാമിനുമായി യുവാവിനെ ഏറ്റുമാനൂര് പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര് കിഴക്കുംഭാഗം കര, വള്ളിക്കാട് പുളിഞ്ചാക്കല് അനുപ് ടി തോമസ് (43) നെ യാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് വില്പനയ്ക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നുമായി പിടികൂടിയത്. പ്രതിയുടെ പക്കല് നിന്നും ഡിജിറ്റല് ത്രാസ് കണ്ടെടുത്തു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടികളുടെ ആശുപത്രിക്ക് സമീപം നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കൈവശം വെച്ച് വിൽപ്പന നടത്തിയിരുന്ന അതിരമ്പുഴ കുട്ടിപ്പടി ഭാഗത്ത് പട്ടത്താനം വീട്ടില് ജിജിമോന് (52) എന്നയാളെ, ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ SHO ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
എരുമേലിയിൽ വൻ ലഹരി വേട്ട ,പിടികൂടിയത് ലക്ഷക്കണക്കിന് വിലയുള്ള MDMA
കോട്ടയം പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡാൻസ് സാഫ് സംഘമാണ് പിടികൂടിയത് ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് പിടിയിലായത്. ശബരിമല തീർത്ഥാടകരെയും കൊണ്ട് എത്തിയ വാൻ ഡ്രൈവറാണ് പിടിയിലായ യുവാവ് .