കർഷകരുടെയും കൃഷിഭൂമിയുടെയുംജനവാസമേഖലയുടെയും നിലനില്പിനായി ജനനേതാക്കളെ അണിനിരത്തി ഇൻഫാമിന്റെ ഇ എസ് ഐ വിടുതൽ സന്ധ്യ

കർഷകരുടെ മനസ് തൊട്ടറിഞ്ഞു പിന്തുണയുമായി ജനപ്രതിനിധികൾ

Sep 18, 2024
കർഷകരുടെയും  കൃഷിഭൂമിയുടെയുംജനവാസമേഖലയുടെയും  നിലനില്പിനായി ജനനേതാക്കളെ അണിനിരത്തി ഇൻഫാമിന്റെ ഇ എസ് ഐ വിടുതൽ സന്ധ്യ
E S I "VIDUTHAL SANDHYA: AT PARATHODU

സോജൻ ജേക്കബ് 

പാറത്തോട് : കർഷകർജനതക്കൊപ്പം ഞങ്ങൾ ഒറ്റക്കെട്ടായി ഉണ്ട് ,അതിനായി ഒത്തൊരുമിച്ചു രാഷ്ട്രീയത്തിനതീതമായി പോരാടുവാൻ പിന്തുണയറിയിച്ചു എം പി മാരും എം എൽ എ മാരും.ഇന്നലെ( സെപ്റ്റംബർ 17)  പാറത്തോട്ടിലെ ഇൻഫാം ആസ്ഥാനത്ത് രാത്രിയെ വകവയ്ക്കാതെ ഇൻഫാമിന്റെ കർഷകനേതാക്കളോടൊപ്പം    ഒത്തുചേർന്നു .
 പശ്ചിമഘട്ട  പരിസ്ഥിതി ലോല മേഖല പ്രഖ്യാപനത്തിൽ നിന്നും   ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണം  ഹൈറേഞ്ചിലെ ഏലമലക്കാടുകൾ റവന്യു വകുപ്പിന്റെ കീഴിൽ  കൃഷിഭൂമിയായി നിലനിർത്തി ആശങ്കയില്ലാതെ കാർഷികവൃത്തി നടത്തുവാൻ സാഹചര്യമുണ്ടാകണം  ,വർധിച്ചുവരുന്നതും അനിയന്ത്രിതവുമായ   കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കൃഷിയെയും ,കൃഷിയിടങ്ങളെയും കർഷകരെയും രക്ഷിക്കുവാൻ സത്വര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ഇൻഫാം ഇഎസ്എ വിടുതൽ സന്ധ്യ സംഘടിപ്പിച്ചത് .ഇൻഫാമിന്റെ ദേശീയ ചെയർമാനും മലനാട് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടറുമായ റെവ ഫാ .തോമസ് മറ്റമുണ്ടയിൽ ഉദ്‌ഘാടനം ചെയ്ത ഇഎസ്എ വിടുതല്‍ സന്ധ്യയില്‍  സർക്കാർ ചീഫ് വിപ്പ്  ഡോ. എന്‍. ജയരാജ് എം എൽ എ ,  എംപിമാരായ ആന്റോ ആന്റണി, ജോസ് കെ. മാണി, ഫ്രാന്‍സീസ് ജോര്‍ജ്, ഡീന്‍ കുര്യാക്കോസ്,  എംഎല്‍എമാരായ  വാഴൂര്‍ സോമന്‍,  അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ വിശദമായ  ചർച്ചകളിൽ പങ്കെടുക്കുകയും    നിർദേശങ്ങൾ  പങ്കുവച്ചു .

കർഷകരക്ഷക്കായി ഇൻഫാം ഏതറ്റം വരെ പോകുമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായി ഇൻഫാമിന്റെ കർഷക നിലപാടിനെ പിന്തുണക്കുന്ന ജനനേതാക്കളുടെ കൂട്ടായ്മയിൽ സന്തോഷമുണ്ടെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ അഭിപ്രായപ്പെട്ടു .

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഇഎസ്എ മേഖലയില്‍ ലക്ഷോപലക്ഷം ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. ഇക്കാരണത്താല്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ ജനപ്രതിനിധികള്‍ കാര്യക്ഷമമായി ഇടപെടണം. രാജ്യത്തിനും സംസ്ഥാനത്തിനും ഏറെ വിദേശ നാണ്യം നേടിത്തരുന്ന സുഗന്ധവ്യഞ്ജനം വിളയുന്ന ഏലമലക്കാടുകള്‍  പൂര്‍ണമായും വനഭൂമിയാക്കാനുള്ള വനംവകുപ്പിന്റെ ഗൂഢ നീക്കം സര്‍ക്കാര്‍ തടഞ്ഞ് റവന്യുഭൂമിയായി നിലനിര്‍ത്തണണമെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ കർഷകവികാരം നെഞ്ചിലേറ്റിയ ഹൃദയത്തുടിപ്പുകളോടെ ഫാ ,തോമസ് മറ്റമുണ്ടയിൽ അഭിപ്രായപ്പെട്ടു .
ജനവാസ മേഖലകളെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നബാധിത മേഖലകളിലെ ജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജിയും ഏലമലക്കാടുകള്‍ റവന്യുഭൂമിയായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും യോഗത്തില്‍ ജനപ്രതിനിധികള്‍ക്ക് ഇന്‍ഫാം കൈമാറി .
കാട്ടുമൃഗങ്ങൾക്ക് അനുയോജ്യമായ അവാസ്ഥ വ്യവസ്ഥ കാട്ടിൽ തന്നെ ഒരുക്കുവാൻ വനം വകുപ്പ് ശ്രദ്ധിക്കണമെന്നും ഭൂമിയിലെ വെള്ളം ഊറ്റിക്കുടിക്കുന്ന അക്കേഷ്യ പോലുള്ള മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനാണ് വനംവകുപ്പ് ശ്രദ്ധ എന്നും സർക്കാർ ചീഫ് വിപ്പ് പ്രൊഫ .എൻ ജയരാജ് എം എൽ എ പറഞ്ഞു .
വനം വകുപ്പ് ഉദ്യോഗസ്ഥർ കർഷക ജനങ്ങളുടെ കൂടെ നിൽക്കേണ്ടതിനു പകരം കർഷകരെ ഇല്ലാതാക്കുന്ന കാട്ടുമൃഗത്തിന്റെ സ്വഭാവമാണ് കാണിക്കുന്നതെന്ന് ആന്റോ ആന്റണി എം പി അഭിപ്രായപ്പെട്ടു .
സർക്കാർ ഇ എസ് ഐ പ്രശ്നത്തിൽ കർഷകർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇൻഫാം കർഷകർക്ക്  വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു .
ഏലമലക്കാടുകൾ കർഷകഭൂമിയാണെന്നും ഇവ കൃഷിഭൂമിയായി തന്നെ നിലനിർത്തുവാൻ എല്ലാവിധ സഹായവും സഹകരണവും ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇ എസ് ഐ വിടുതൽ സന്ധ്യയിൽ കർഷകരെ അറിയിച്ചു .
കര്ഷകരോടൊപ്പം എന്നും നിലകൊണ്ടിട്ടുണ്ടന്നും ഇ എസ് ഐ വിഷയത്തിൽ ഇൻഫാമിന്റെ നിലപാടിനെ പിന്തുണക്കുന്നതോടൊപ്പം എല്ലാ സഹായവും പിന്തുണയും നൽകുന്നതുമാണെന്ന് ഫ്രാൻസിസ് ജോർജ് എം പി യോഗത്തെ അറിയിച്ചു .

കർഷകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന കൃഷിയും കൃഷിഭൂമിയും സംരക്ഷിക്കുവാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ജനവാസമേഖലയിലുള്ള കർഷകരെ അവിടെനിന്നിറക്കുവാനുള്ള ശ്രമത്തെ ഏതറ്റം വരെയും ചെറുക്കുമെന്നും ഇൻഫാമിന്റെ ഇ എസ് ഐ വിടുതൽ സന്ധ്യയിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ അഭിപ്രായപ്പെട്ടു .
കർഷകരെയും കർഷകജനതയെയും സംരക്ഷിക്കേണ്ടത് ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും അത് നിറവേറ്റുകതന്നെ ചെയ്യുമെന്നും വാഴൂർ സോമൻ എം എൽ എ പറഞ്ഞു .

ഏകോപനത്തിലും സംഘടനത്തിലും മികവുറ്റ ഇ എസ് ഐ വിടുതൽ സന്ധ്യ മലയോര  കർഷകരുടെ ശബ്ദമായി ,അലയടികളായി പാറത്തോട്ടിലെ മലനാട് സൊസൈറ്റി ആസ്ഥാനത്ത് മുഴങ്ങുകയായിരുന്നു .

 ജോയിന്റ് ഡയറക്ടര്‍മാരായ, ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍,  ഫാ. ജിന്‍സ് കിഴക്കേല്‍, പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍, സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, സബ്ജക്ട് എക്‌സ്‌പേര്‍ട്ട് നെല്‍വിന്‍ സി. ജോയി, ജോമോന്‍ ചേറ്റുകുഴി തുടങ്ങിയവരും  ഇൻഫാം താലൂക്ക് യൂണിയൻ പ്രസിഡന്റുമാരും പ്രതിനിധികളും പങ്കെടുത്തു .

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.