കൊച്ചി: പാലാ മാർ സ്ലീവാമെഡിസിറ്റിയിലെ ഡോ. ആർ. ലക്ഷ്മിയെ മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവിശ്യപ്പെട്ട് സർക്കാരിന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്കിയത്.
പാലാ മാർ സ്ലീവാമെഡിസിറ്റിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച് നിൽക്കുന്നതാണ് പിന്നീട് കണ്ടത്. സംഭവത്തിൽ മരണപ്പെട്ട ഡോക്ടറുടെ ഭർത്താവ് അടക്കം ബന്ധുക്കളിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും പാലാ പോലീസ് മൊഴി എടുത്തു. ആശുപത്രി ജീവനക്കാർ വിശ്രമം നല്കാതെ ജോലി ചെയ്യിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ നിരത്തി സംസ്കാര ചടങ്ങ് കഴിഞ്ഞ ഉടൻ ദുഃഖത്തിലുള്ള മരണപ്പെട്ടയാളുടെ ഏറ്റവും അടുത്ത വ്യക്തി ചില ആരോപണങ്ങൾ ഉന്നയിച്ച് ഫെയ്സ് ബുക്ക് കുറിപ്പ് തിരക്ക് പിടിച്ച് ഇട്ടതിന് പിന്നിൽ ഏതെങ്കിലും പ്രത്യേക ലക്ഷ്യമുണ്ടോയെന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പരാതിയിൽ പറയുന്നു. ഡോ. ലക്ഷമി ആർ പാർവ്വതിയെന്ന 32 വയസ്സുള്ള യുവ വനിതാ ഡോക്ടർ വിവാഹ ശേഷമാണ് ഷേബാ റേയ്ച്ചൽ എന്ന പേര് മാറ്റിയത്. വിവാഹശേഷം പേരും മതവും മാറിയതു മുതൽ ഉയരുന്ന മുഴുവൻ ദുരുഹതകളിലും മുഖം നോക്കാതെ നിഷ്പക്ഷ സമഗ്ര അന്വേഷണത്തിന് മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.
കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസെറ്റി ഭരണസമിതി അംഗം വി. രംഗനാഥന്റെയും റിട്ട. തഹസിൽദാർ സതിയമ്മയുടെയും മകളാണ് മരണപ്പെട്ടത്. പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച പൊതു ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1ന് ഭർതൃഭവനത്തിൽ ആരംഭിച്ച അന്ത്യകർമ്മ പ്രാർഥനകൾക്കുശേഷം 2 മണികഴിഞ്ഞ് ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭൗതികദേഹം സംസ്‌കരിച്ചു.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.