ഡിസ്ട്രിക്ട് കളക്ടേഴ്‌സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ് ജനുവരി 15 ന്
കോട്ടയം: ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂളിനെ കണ്ടെത്താൻ ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസിംഗ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്‌സ് ട്രോഫി ക്വിസ് ചാമ്പ്യൻഷിപ്പ് ബുധനാഴ്ച (ജനുവരി 15 ) ഉച്ചക്ക് 1:30ന് കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു
ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി കൺവീനർ പി.എസ്. ഷിനോ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, സബ് കളക്ടർ ഡി. രഞ്ജിത്ത്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. ജേക്കബ് ജോൺ, എസ്. ജെ. അഭിശങ്കർ എന്നിവർ പ്രസംഗിക്കും. വൈകിട്ട് അഞ്ചുമണിക്കു സമ്മാനദാനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും.
മത്സരത്തിൽ ജില്ലയിലെ എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾ രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കും.
ക്വിസ് പ്ലെയർ ആയി മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കാണ് മത്സരിക്കാൻ അവസരം. വിജയികൾക്ക് ജില്ലാ കളക്റ്റേഴ്‌സ് ട്രോഫിയും ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്‌കൂൾ പദവിയും ലഭിക്കും. സംസ്ഥാന തലത്തിൽ ആകെ സമ്മാനത്തുക മൂന്ന് ലക്ഷം രൂപയാണ്. ജില്ലാ തലത്തിൽ പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക് ഫോൺ: 9495470976, 8078210562.