വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകും: മോഹൻലാൽ
Vishwashanthi Foundation will give Rs 3 crore: Mohanlal
കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ ദുരന്ത ഭൂമി സന്ദര്‍ശിച്ച മോഹന്‍ലാല്‍ മൂന്നുകോടിയുടെ പുനരധിവാസ സഹായം പ്രഖ്യാപിച്ചു. വിശ്വശാന്തി ഫൗണ്ടേഷന്റെ നേതൃത്വത്തിലാകും പുനരധിവാസം. തകര്‍ന്ന മുണ്ടക്കൈ സ്‌ക്കൂള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്യും.
സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ അദ്ദേഹം, ജോലിയുടെ ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചത്. സംവിധായകന്‍ മേജര്‍ രവിയും മോഹന്‍ലാലിനൊപ്പമുണ്ട്
കോഴിക്കോട്ടുനിന്ന് റോഡുമാര്‍ഗം വയനാട്ടിലെത്തിയ മോഹന്‍ലാല്‍, ആദ്യം മേപ്പാടിയിലെ സൈന്യത്തിന്റെ ബേസ് ക്യാംപിലാണെത്തിയത്. സൈനികോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഉരുള്‍പൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു.മുണ്ടക്കൈയില്‍ അല്‍പസമയം വാഹനം നിര്‍ത്തി ഉരുള്‍പൊട്ടല്‍ നാശംവിതച്ച മേഖലകള്‍ കാല്‍നടയായി സന്ദര്‍ശിച്ചു. . ഏതാണ്ട് പത്തു മിനിറ്റോളം മുണ്ടക്കൈയില്‍ ചെലവഴിച്ചു. മുണ്ടക്കൈയില്‍നിന്ന് പുഞ്ചിരിമട്ടത്തേക്കാണ് മോഹന്‍ലാല്‍ പോയത്.നടൻ മോഹൻലാലിന്റെ സാമിപ്യമായിരുന്നു ദുരന്തഭൂമിയിൽ ഇന്ന് ഏറെ ആശ്വാസം പകർന്ന കാഴ്‌ച. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്‌റ്റനന്റ് കേണൽ കൂടിയായ ലാൽ ദുരിതബാധിത മേഖലയിൽ എത്തി കാര്യങ്ങൾ കണ്ടുമനസിലാക്കി. അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷൻ വഴി മൂന്ന് കോടി രൂപയുടെ ആദ്യഘട്ട പുനർനിർമ്മാണം മോഹൻലാൽ പ്രഖ്യാപിച്ചു.
ആവശ്യമായാല്‍ ഇനിയും തുക നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മുകളില്‍ എത്തിയാല്‍ മാത്രമേ അപകടത്തിന്റെ വ്യാപ്തി മനസിലാക്കുകയുള്ളു. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളില്‍ ഒന്നാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ നമുക്ക് കഴിയില്ല. ഇനി എന്ത് ചെയ്യാന്‍ കഴിയുമോ അതാണ് ചെയ്യേണ്ടത്. തകര്‍ന്ന എല്‍പി സ്‌കൂള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ പുനര്‍നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കണ്ടതില്‍ വച്ചേറ്റവും സങ്കടകരമായ ദിവസങ്ങളാണ് കഴിഞ്ഞ ദിവസം ടെലിവിഷനിലും മറ്റും കാണാന്‍ കഴിഞ്ഞത്. അത് വളരെ സങ്കടകരമാണ്. അവിടെ ചെന്നുകണ്ടാലേ അതിന്റെ വ്യാപ്തി മനസിലാകുകയുള്ളു. നിമിഷനേരം കൊണ്ടാണ് ഒരുപാട് പേര്‍ക്ക് ഉറ്റവരേയും ഉടയവരോയും നഷ്ടമായത്. പക്ഷെ നമ്മെളെല്ലാം ഒന്ന് ചേര്‍ന്ന് അവരെ സഹായിക്കുകയെന്നത് വലിയ കാര്യമാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.