കണക്ട് ടു വർക്ക്' പദ്ധതിയുടെ പരിഷ്കരിച്ച മാർഗ്ഗരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

Jan 15, 2026
കണക്ട് ടു വർക്ക്' പദ്ധതിയുടെ പരിഷ്കരിച്ച മാർഗ്ഗരേഖയ്ക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നടത്തുന്നവരുമായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും. ഉന്നതലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുന്ന നമ്മുടെ യുവതയ്ക്ക് സാമ്പത്തിക പിന്തുണ നൽകാൻ കണക്റ്റു ടു വർക്ക് പദ്ധതി സഹായകമാകും. പദ്ധതിയുടെ പ്രധാന പ്രത്യേകതകൾ: ✅ പ്രതിമാസ സ്കോളർഷിപ്പ്: അർഹരായ ഉദ്യോഗാർത്ഥികൾക്ക് മാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് ലഭിക്കും. ✅ ആർക്കൊക്കെ അപേക്ഷിക്കാം: 18 നും 30 നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. ✅ പരിശീലന പിന്തുണ: നൈപുണ്യ വികസന കോഴ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും UPSC, PSC, ബാങ്കിംഗ്, റെയിൽവേ തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ സഹായം ലഭ്യമാണ്. ✅ സുതാര്യമായ വിതരണം: സ്കോളർഷിപ്പ് തുക നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് (DBT) എത്തും. ആദ്യഘട്ടത്തിൽ 5 ലക്ഷം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പഠനവും നൈപുണ്യവും സമന്വയിപ്പിച്ച് കേരളത്തെ ഒരു വിജ്ഞാന സമൂഹമായി വളർത്താനുള്ള നമ്മുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി കരുത്തുപകരും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://eemployment.kerala.gov.in എന്ന പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നമ്മുടെ യുവത കൂടുതൽ ശാക്തീകരിക്കപ്പെടട്ടെ, കേരളം മുന്നോട്ട്!