സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

വിദ്യാലയങ്ങളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ റോഡില്‍ വലത് വശം ചേര്‍ന്ന് നടക്കണം

സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്
സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. വിദ്യാലയങ്ങളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ റോഡില്‍ വലത് വശം ചേര്‍ന്ന് നടക്കണം. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.റോഡില്‍ നിരന്ന് നടക്കുന്നത് ഒഴിവാക്കി വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. കൂടാതെ അപരിചിതരുടെ വാഹനങ്ങളില്‍ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow