ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്;ഫലം എട്ടിന്
ന്യൂഡൽഹി : ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ചിനാണ് തിരഞ്ഞെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് വാർത്താ സമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്.ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കുകയാണ്. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാനുള്ള തയ്യാറെടുപ്പിലാണ് ആം ആദ്‌മി പാർട്ടി. എതിരാളികളായ ബിജെപിയും കോൺഗ്രസും മത്സരവീര്യം കൂട്ടാനുണ്ട്.