വയനാട് ജനവാസമേഖലയിൽ കടുവയിറങ്ങി

സുൽത്താൻ ബത്തേരി : പുൽപ്പള്ളിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ ആടിനെ കടിച്ച് കൊന്നു. പുൽപ്പള്ളി അമരക്കുനിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. നാരാത്തറ പാപ്പച്ചന്റെ ആടിനെയാണ് കടുവ കൊന്നത്.കടുവ ഇപ്പോൾ പ്രദേശത്തെ തോട്ടത്തിൽ ഉണ്ടെന്നാണ് നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.