മണ്ണുമാന്തി യന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീണ് അപകടം; യുവാവ് മരിച്ചു
ബന്തടുക്ക സ്വദേശി പ്രീതംലാല്‍ ചന്ദ്(22) ആണ് മരിച്ചത്.

കാസര്‍ഗോഡ്: മണ്ണുമാന്തി യന്ത്രം ദേഹത്തേക്ക് മറിഞ്ഞുവീണ് യുവാവ് മരിച്ചു. ബന്തടുക്ക സ്വദേശി പ്രീതംലാല്‍ ചന്ദ്(22) ആണ് മരിച്ചത്.ഇന്ന് രാവിലെ 10ഓടെ വീടിന് സമീപത്തുവച്ചാണ് അപകടം. മണ്ണുമാന്തി യന്ത്രം വൃത്തിയാക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.