'നവോദയം' ഡോക്യൂ ഡ്രാമാ അവതരിപ്പിച്ചു
നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം : നവോത്ഥാനവാരാചരണത്തിന്റെ ഭാഗമായി കനകക്കുന്നിലെ പ്രവേശന കവാടത്തിന് മുമ്പിൽ 'വയനാടിന് തുണയേകാൻ' എന്ന സന്ദേശവും ഐക്യദാർഡ്യവുമായി 'നവോദയം' ഡോക്യൂഡ്രാമാ അവതരിപ്പിച്ചു. നാടക-ചലച്ചിത്ര സംവിധായകനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.കെ. രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി. കെ.നിർമ്മലകുമാരി നന്ദിയും പ്രകാശിപ്പിച്ചു. നാടകരചനയും സംവിധാനം നിർവ്വഹിച്ചത് ബാലഭവൻ നാടക വിഭാഗം അധ്യാപകനായ സതീഷ്. ജി. നായരാണ്.
ഓഗസ്റ്റ് 28 ന് 4 മണിക്ക് അയ്യങ്കാളിദിനത്തിൽ വെളളയമ്പലം അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. വൈകുന്നേരം 4.30 മുതൽ ബാലഭവൻ ഓഡിറ്റോറിയത്തിൽ നവോത്ഥാന സദസ്സ്. കവിയും സാസ്‌കാരികപ്രവർത്തകനുമായ വിനോദ് വെളളായണി മുഖ്യ പ്രഭാഷണം നടത്തും. ബാലഭവൻ ചെയർമാൻ അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. ബാലഭവൻ കുട്ടികൾ ‘നവോദയം’ ഡോക്യുഡ്രാമ അവതരിപ്പിക്കും. പ്രസംഗ മത്സരം, കലാ-സാഹിത്യ രചനാ മത്സരവിജയികൾക്ക് സമ്മാനദാനം നടത്തും. സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.