മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ നിയമനം
താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ അരമണിക്കൂര്‍ മുമ്പായി ഹാജരാവണം

മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ സി.എസ്.എസ്.ടി ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള അഭിമുഖം മാര്‍ച്ച് നാലിന് രാവിലെ 10.30ന് നടക്കും. എസ്.എസ്.എല്‍.സി വിജയം, എന്‍.ടി.സി ഇന്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഡിക്കല്‍ ഇലക്ട്രോണിക് ടെക്‌നോളജി അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സി.എസ്.ആര്‍ ടെക്‌നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസില്‍ അരമണിക്കൂര്‍ മുമ്പായി ഹാജരാവണം. ഫോണ്‍ :0483 2766425, 0483 2762037.