സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചുവെന്ന് മന്ത്രി ആർ ബിന്ദു
വിദേശ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ഹോസ്റ്റലുകളും സർവ്വകലാശാലകളിലും കോളേജുകളിലും പുത്തൻ തലമുറ കോഴ്സുകൾ ആരംഭിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു
 
                                    തിരുവനന്തപുരം : സർവകലാശാലകളിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്ന കോഴ്സുകൾ ആരംഭിച്ചുവെന്ന് മന്ത്രി ആർ ബിന്ദു. വിദേശ വിദ്യാർഥികൾക്കായി അന്താരാഷ്ട്ര ഹോസ്റ്റലുകളും സർവ്വകലാശാലകളിലും കോളേജുകളിലും പുത്തൻ തലമുറ കോഴ്സുകൾ ആരംഭിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.പൊതു അക്കാദമിക് കലണ്ടർ തയ്യാറാക്കി,നാലുവർഷ ബിരുദ പദ്ധതി നടപ്പാക്കുന്നു.കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ഉണ്ടാകേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് തന്നെയാണ് സർക്കാരിനു എന്നും മന്ത്രി മറുപടിനൽകി.എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കുന്നതിൽ പുന പരിശോധന ആവശ്യമെങ്കിൽ നോക്കാമെന്നും പുതിയ സാഹചര്യത്തിൽ പുന പരിശോധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ സുപ്രീംകോടതിയിൽ എയ്ഡഡ് കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കില്ല എന്ന കാര്യമാണ് അറിയിച്ചിരുന്നത്.നയപരമായ തീരുമാനത്തിന് പുന പരിശോധന ആവശ്യമാണ്.ആവശ്യം പരിഗണനയിലാണ്,പൂർണമായ തീരുമാനമെടുത്തിട്ടില്ല എന്നും മന്ത്രി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            