കുളുമണാലിയിൽ മേഘവിസ്‌ഫോടനം, NH 3 അടച്ചു

കാൻഗ്ര : കുളുമണാലിയിൽ മേഘവിസ്‌ഫോടനം. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിൽ 15 റോഡുകൾ അടച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയിൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും പൊലീസ് യാത്രക്കാരോട് നിർദേശിച്ചു.
മാണ്ഡിയിലെ 12, കിന്നൗറിലെ രണ്ട്, കാൻഗ്ര ജില്ലയിൽ ഒന്ന് ഉൾപ്പെടെ മൊത്തം 15 റോഡുകൾ വാഹനഗതാഗതത്തിനായി അടച്ചു. ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാൻസ്ഫോർമറുകൾ തകരാറിലായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു.