മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും മാറ്റം ;സി.ബി.എസ്.ഇ.

മറ്റൊരു ക്ലാസിലെയും പുസ്തകങ്ങൾക്ക് മാറ്റമില്ല

Jul 11, 2024
മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും മാറ്റം ;സി.ബി.എസ്.ഇ.
change-in-textbook-and-syllabus-of-class-3-and-6-cbse

ന്യൂഡൽഹി: മൂന്ന്, ആറ് ക്ലാസുകളിലെ പാഠപുസ്തകത്തിലും പാഠ്യപദ്ധതിയിലും മാത്രമാണ് ഈ അധ്യയനവർഷം (2024-25) മാറ്റമുള്ളതെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. മറ്റൊരു ക്ലാസിലെയും പുസ്തകങ്ങൾക്ക് മാറ്റമില്ല.മൂന്ന്‌, ആറ്‌ ക്ലാസുകളിലൊഴികെ എല്ലാ ക്ലാസിലും 2023-24 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ പിന്തുടർന്നാൽമതിയെന്നും സ്കൂളുകൾക്ക് ബുധനാഴ്ച നൽകിയ നിർദേശത്തിലുണ്ട്. 2024-25 വർഷത്തേക്കുള്ള പാഠ്യപദ്ധതി www.cbseacademic.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2023) പ്രകാരം പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഒമ്പതുമുതൽ 12 വരെ ക്ലാസുകൾക്ക് ഒരു വാർഷികപാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും സി.ബി.എസ്.ഇ. അറിയിച്ചു. https://cbseacademic.nic.in/curriculum_2025.html എന്ന വെബ്‌സൈറ്റിൽ ഇതുലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.