കാലിക്കറ്റ് സർവകലാശാലാ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയിൽ മാറ്റം

കാലിക്കറ്റ് സർവകലാശാലാ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയിൽ മാറ്റം
change-in-regular-supplementary-examination

 കോഴിക്കോട്  : ജൂൺ 17-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.ടെക്./ പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2022 സി.എസ്. 2 കെ 406 - ഹാർഡ്‌വെയർ സിസ്റ്റംസ് ഡിസൈൻ, സി.ഇ. 2 കെ 406 - സർവേയിങ് II പേപ്പർ ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയപ്രകാരം ജൂൺ 20-ന് നടത്തും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ കാമ്പസ്. മറ്റു പരീക്ഷകളിൽ മാറ്റമില്ല.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

വിദൂരവിദ്യാഭ്യാസ വിഭാഗം പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കായുള്ള ബി.എ. മൾട്ടിമീഡിയ (2017 & 2018 പ്രവേശനം മാത്രം) മൂന്നാം സെമസ്റ്റർ (നവംബർ 2021), നാലാം സെമസ്റ്റർ (ഏപ്രിൽ 2022) സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 190 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പരീക്ഷ ജൂലായ് എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് രേഖപ്പെടുത്താം

: അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായ (സി.ബി.സി.എസ്.എസ്-വി- യു.ജി. 2021 പ്രവേശനം) ബി.വോക്. പ്രോഗ്രാം വിദ്യാർഥികളുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളേജ് പോർട്ടൽ വഴി ജൂൺ 19 മുതൽ ജൂലായ് ഒന്നു വരെ രേഖപ്പെടുത്താം.

ബി.ടെക്. പ്രവേശനം

: സർവകലാശാലാ എൻജിനിയറിങ് കോളേജിൽ (ഐ.ഇ.ടി.) 2024-25 അധ്യയന വർഷത്തേക്കുള്ള ബി.ടെക്. എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. പ്രവേശനപ്പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്.

യോഗ്യത: പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ 45 ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക്: 9567172591

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.