റാപ്പർ വേടന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി
ഏഴ് ഗ്രാം കഞ്ചാവാണ് ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം.പോലീസ് പരിശോധന പുരോഗമിക്കുന്നു

കൊച്ചി : റാപ്പർ വേടന്റെ ഫ്ലാറ്റിൽനിന്നും കഞ്ചാവ് പിടികൂടി. കൊച്ചി തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. ഒൻപത് പേരായിരുന്നു ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.കേസിൽ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും. വോയ്സ് ഓഫ് വോയ്സ്ലെസ് ആണ് വേടന്റെ ശ്രദ്ധേയമായ ആൽബം.