ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള 63,000 കോടിയുടെ റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും
ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.

ന്യൂഡല്‍ഹി : ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ വിമാന കരാര്‍ ഇന്ന് ഒപ്പുവെയ്ക്കും. 63,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുക. ഇന്ത്യന്‍ വിമാനവാഹിനി കപ്പലുകളായ ഐഎന്‍എസ് വിക്രാന്ത്. ഐഎന്‍എസ് വിക്രമാദിത്യ എന്നിവയില്‍ വിന്യസിക്കാനുള്ള 26 റഫാല്‍ എം വിമാനങ്ങള്‍ക്കുള്ള കരാറാണിത്.
ഏപ്രില്‍ ഒമ്പതിന് വിമാന ഇടപാടിന് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കിയിരുന്നു. കരാര്‍ പ്രകാരം 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ഇന്ത്യയ്ക്ക് നല്‍കുക. അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോര്‍ട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണ് കരാറിലുള്ളത്. നാവികസേനയുടെ പ്രതിരോധ, ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന ഇടപാടായാണ് ഇതിനെ വിലയിരുത്തുന്നത്.നിലവിലുള്ള മിഗ്-29കെ യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കം മൂലം ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് റഫാല്‍ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങുന്നത്. കരാര്‍ ഒപ്പിട്ട് നാലുവര്‍ഷത്തിനുള്ളില്‍ 26 വിമാനങ്ങളും ഇന്ത്യയ്ക്ക് നിര്‍മിച്ച് കൈമാറും. മുഴുവന്‍ വിമാനങ്ങളും 2031-നകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്.