ഭരണഭാഷാ വാരാഘോഷം: നവംബർ 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും

Oct 30, 2025
ഭരണഭാഷാ വാരാഘോഷം: നവംബർ 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
c m pinarayi vijayan

തിരുവനന്തപുരം :2025-ലെ മലയാളദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നവംബർ 1 ന് ഉച്ചയ്ക്ക് 12 ന് ദർബാർഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പടങ്ങിൽ ഡോ. വി പി. ജോയ് മുഖ്യപ്രഭാഷണം നടത്തും. ജീവനക്കാർക്ക് ചീഫ്‌സെക്രട്ടറി ഡോ. എ ജയതിലക് ഭരണഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മലയാളഭാഷയ്ക്കു നൽകിയിട്ടുള്ള വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് സരസമ്മ കെ കെഡോ. എം എം. ബഷീർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സമകാലിക ജനപഥംഭരണഭാഷാപതിപ്പിന്റെ പ്രകാശനവും സംസ്ഥാനതല ഭരണഭാഷാപുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും.

ഭരണഭാഷാപുരസ്‌കാരങ്ങൾ: സംസ്ഥാനത്ത് മികച്ചരീതിയിൽ ഭരണഭാഷാ മാറ്റപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വകുപ്പായി ഭൂവിനിയോഗ വകുപ്പിനെ തെരഞ്ഞെടുത്തു. മികച്ചജില്ല വയനാട് ആണ്. ഭരണഭാഷാ ഗ്രന്ഥരചനാപുരസ്‌കാരത്തിന് കാലിക്കറ്റ് സർവകലാശാല മലയാള കേരളപഠനവിഭാഗം പ്രൊഫസറായ ഡോ. ആർ വി എം ദിവാകരൻ ഒന്നാം സ്ഥാനത്തിനും പത്തനംതിട്ട എൻ എസ് എസ് ട്രെയിനിങ് കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ശ്രീവൃന്ദാനായർ രണ്ടാം സ്ഥാനത്തിനും അർഹരായി. ഉദ്യോഗസ്ഥർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ സേവനപുരസ്‌കാരം ഗ്രൂപ്പ് എ വിഭാഗത്തിൽ തിരുവനന്തപുരം ഭൂവിനിയോഗവകുപ്പിലെ ഭൂവിനിയോഗ കമ്മീഷണറായ യാസ്മിൻ എൽ റഷീദ് ഒന്നാം സ്ഥാനത്തിനും എറണാകുളം ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ ജോയിന്റ് രജിസ്ട്രാർ സുഖേഷ് കെ ദിവാകർ രണ്ടാം സ്ഥാനത്തിനും അർഹരായി. ഗ്രൂപ്പ് ബി വിഭാഗത്തിൽ ഭൂവിനിയോഗവകുപ്പിലെ (സോയിൽ സർവെ) അസിസ്റ്റന്റ് ഡയറക്ടർ ആയ ലിബി എസ് എസ് ഒന്നാം സ്ഥാനവും ഡോ. നസിയ എ. (മെഡിക്കൽ ഓഫീസർഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിപൂതക്കുളംകൊല്ലം) രണ്ടാം സ്ഥാനത്തിനും അർഹയായി. ഗ്രൂപ്പ് സി വിഭാഗത്തിൽ തിരുവനന്തപുരം സ്റ്റേറ്റ് അക്കാദമി ഓൺ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്‌റ് ഗ്രേഡ് 1 ആയ സ്റ്റാർവിൻ സി എൽ ഒന്നാം സ്ഥാനവും നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിലെ സീനിയർ ക്ലാർക്ക് ആയ ശ്രീകേശ് റ്റി എൻ. രണ്ടാംസ്ഥാനത്തിനും അർഹരായി. ഗ്രൂപ്പ് സി ഭരണഭാഷാസേവനപുരസ്‌കാരം (ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർഅസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ/  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്) വിഭാഗത്തിൽ ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നികുതിവകുപ്പിലെ കമ്പ്യൂട്ടർ അസിസ്റ്റായ സുജിത എസ് ആർ. ഒന്നാം സ്ഥാനവും പത്തനംതിട്ട അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ സർവെ ഭൂരേഖാവകുപ്പിലെ (റേഞ്ച്) സുധാരത്നം രണ്ടാം സ്ഥാനത്തിനും അർഹരായി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.