കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

കഴക്കൂട്ടം സൈനിക സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
പ്രിൻസിപ്പൽ കേണൽ ധീരേന്ദ്ര കുമാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കമാൻഡർ സരിൻ പി.എം എന്നിവരുടെ നേതൃത്വത്തിൽ കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രതിനിധി സംഘം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ഇന്ന് (മാർച്ച് 18) കേരള നിയമസഭാ ഹാളിൽ സന്ദർശിച്ചു.
വയനാട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ലക്ഷ്യമിട്ട് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഘം രണ്ട് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദുരിതബാധിതരായ സമൂഹങ്ങളെ സഹായിക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിൻ്റെ ഭാഗമായി സ്‌കൂളിലെ ജീവനക്കാരിൽ നിന്ന് ശേഖരിച്ച ഉദാരമായ സംഭാവനയാണ് ഇത്.
കഴക്കൂട്ടം സൈനിക സ്‌കൂളിന് കേരള സർക്കാർ നൽകുന്ന പൂർണ്ണ പിന്തുണയ്‌ക്കുള്ള നന്ദി സൂചകമായി കേണൽ ധീരേന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് ഒരു സ്മരണികയും ചടങ്ങിൽ സമ്മാനിച്ചു. സ്‌കൂളിൻ്റെ വളർച്ചയിലും വികസനത്തിലും സർക്കാരിൻ്റെ അചഞ്ചലമായ
സഹായത്തിന് പ്രിൻസിപ്പൽ നന്ദി രേഖപ്പെടുത്തി.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിന്
മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തുകയും സ്‌കൂളിൻ്റെ പ്രവർത്തനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. സംസ്ഥാനത്തെ യുവാക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ കഴക്കൂട്ടം സൈനിക സ്‌കൂൾ പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
2023 ൽ, കേരള സർക്കാരും കഴക്കൂട്ടം സൈനിക് സ്കൂളും തമ്മിൽ ഒപ്പുവച്ച മെമ്മോറാണ്ടം ഓഫ് എഗ്രിമെൻ്റിലൂടെ (MOA) ഇരു വിഭാഗങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുന്നു.