കടലില് കുളിക്കുന്നതിനിടെ തിരയില്പ്പെട്ട് കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി
ചെറുന്നിയൂര് സ്വദേശി അശ്വിന്(18) ആണ് മരിച്ചത്.
തിരുവനന്തപുരം: കടലില് കുളിക്കുന്നതിനിടെ തിരയില്പ്പെട്ട് കാണാതായ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂര് സ്വദേശി അശ്വിന്(18) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് ആറോടെ വര്ക്കല ഏണിക്കല് ബീച്ചിനും ആലിയിറക്കത്തിനും മധ്യേയായിരുന്നു അപകടം. സുഹൃത്തുക്കള്ക്കൊപ്പം തീരത്ത് ഫുട്ബോള് കളിച്ച ശേഷം കടലിലിറങ്ങി കുളിക്കവെയാണ് അശ്വിന് ശക്തമായ തിരയില്പ്പെട്ടത്. കൂട്ടുകാര് ബഹളം വെച്ചപ്പോള് നാട്ടുകാര് ഓടിക്കൂടി തിരച്ചില് നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല.പിന്നാലെ കോസ്റ്റ് ഗാര്ഡും പോലീസും ചേര്ന്ന് തിരച്ചില് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഹെലികോപ്റ്റര് ഉപയോഗിച്ച് തിരച്ചില് നടത്താന് തീരുമാനിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. പേരേറ്റില് ബിപിഎം മോഡല് സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥിയായിരുന്നു അശ്വിന്.