കക്കയം ഡാമിൽ ബ്ലൂ അലർട്ട് : അധിക ജലം ഒഴുക്കിവിടും

കോഴിക്കോട് : കക്കയം ഡാമില്‍ ജലനിരപ്പ് ഉയർന്നതോടെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലൂ അലര്‍ട്ട് നല്‍കിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ഷട്ടര്‍ തുറക്കേണ്ടി വരും. ഇത് കുറ്റ്യാടി പുഴയില്‍ വെള്ളം ഉയരാന്‍ കാരണമാവും. ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്.
അടുത്ത മൂന്ന് ദിവസവും ജില്ലയിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാം തുറന്ന് കനാലിലേക്കുള്ള ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടായാല്‍ ഇത് കോരപ്പുഴ, പൂനൂര്‍ പുഴ എന്നിവയിലും ജലനിരപ്പ് ഉയർത്തും.കോഴിക്കോട് ജില്ലയില്‍ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.