സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം
ഓഗസ്റ്റ് 15ന് ആറ്റിങ്ങലില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സമ്മാനിക്കും

തിരുവനന്തപുരം:നടന്‍ സലീം കുമാറിന് ഭരത് ഗോപി പുരസ്‌കാരം. മാനവസേന വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച പുരസ്‌കാരം ഓഗസ്റ്റ് 15ന് ആറ്റിങ്ങലില്‍ നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി ജി.ആര്‍. അനില്‍ ആണ് സമ്മാനിക്കുക