മുതിര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് ഇന്നു തുടക്കം;കേരളത്തിൽ എന്നാരംഭിക്കും ?

കേന്ദ്രതലത്തിൽ പദ്ധതി ഇന്ന് ഔദ്യോഗികമായി ആരംഭിക്കുമെങ്കിലും കേരളത്തിൽ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പുതിയ രെജിസ്ട്രേഷൻ എന്ന് ആരംഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല .അക്ഷയ കേന്ദ്രങ്ങൾ വഴിയാകും രെജിസ്ട്രേഷൻ എന്നാണറിയുന്നത് .

Oct 29, 2024
മുതിര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് ഇന്നു തുടക്കം;കേരളത്തിൽ എന്നാരംഭിക്കും ?
ayushman brarath insurance

ധന്വന്തരി ജയന്തിയും 9-ാം ആയുര്‍വേദ ദിനവും പ്രമാണിച്ച്, ഒക്ടോബര്‍ 29ന് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ സമാരംഭവും ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും

70 വയസും അതില്‍ കൂടുതലും പ്രായമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരത് പിഎം-ജെഎവൈ പ്രകാരം ആരോഗ്യ പരിരക്ഷ വിപുലീകരിക്കുന്നതിന് പ്രധാനമന്ത്രി തുടക്കം കുറിക്കും

ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ ആരോഗ്യ പരിരക്ഷാ സ്ഥാപനങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും

ഇന്ത്യയിലെ ആദ്യത്തെ അഖിലേന്ത്യാ ആയുര്‍വേദ സ്ഥാപനത്തിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യ സംരക്ഷണ മേഖലയില്‍ സാങ്കേതികവിദ്യയുടെ നൂതന ഉപയോഗം വര്‍ധിപ്പിച്ച് 11 ത്രിതീയ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡ്രോണ്‍ സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനമായി, ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകുന്ന പ്രതിരോധകുത്തിവയ്പ്പ് പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്ന യു-വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘മേക്ക് ഇൻ ഇന്ത്യ’ എന്ന കാഴ്ചപ്പാടിന് അനുസൃതമായി, ചികിത്സാഉപകരണങ്ങള്‍ക്കും ബള്‍ക്ക് മരുന്നുകള്‍ക്കുമായി പിഎല്‍ഐ പദ്ധതിക്ക് കീഴിലുള്ള അഞ്ച് പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ആരോഗ്യമേഖലയിലെ ഗവേഷണവും വികസനവും പരിശോധനാ അടിസ്ഥാനസൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

ന്യൂദല്‍ഹി: എഴുപതിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് രണ്ടാം ഘട്ട പദ്ധതിക്ക് ഇന്നു തുടക്കം. നാലു കോടി കുടുംബങ്ങളിലെ ആറുകോടിയോളം വയോധികര്‍ക്ക് ആശ്വാസമേകുന്ന പദ്ധതി ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമാകും.

വരുമാന പരിധിയില്ലാതെ പണക്കാരനും പാവപ്പെട്ടവനും ഇടത്തരക്കാരനുമെല്ലാം ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സയ്‌ക്ക് അര്‍ഹതയുണ്ട്. പിഎംജെഎവൈ പോര്‍ട്ടലിലോ ആയുഷ്മാന്‍ ആപ്പിലോ രജിസ്റ്റര്‍ ചെയ്യണം. അര്‍ഹരായവര്‍ക്ക് ആയുഷ്മാന്‍ ആരോഗ്യ കാര്‍ഡ് നല്കും. കാര്‍ഡ് നിലവിലുള്ളവരും പുതിയ സംവിധാനത്തിലൂടെ അപേക്ഷിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തീകരിക്കണം. ആയുഷ്മാന്‍ ഭാരത് കാര്‍ഡുള്ള കുടുംബങ്ങളില്‍ 70നു മുകളിലുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് അധികമായാണ് അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നത്. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലൂടെയാണ് ചികിത്സ തേടേണ്ടത്. രാജ്യത്തെ 29,648 ആശുപത്രികള്‍ പദ്ധതിയിലുണ്ട്. ഇതില്‍ 12,696 സ്വകാര്യ ആശുപത്രികളാണ്.

ദല്‍ഹി ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 12,850 കോടി രൂപയുടെ പദ്ധതികളാണ് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. രാജ്യത്തെ ആദ്യ ദേശീയ ആയുര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ രണ്ടാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പഞ്ചകര്‍മ ആശുപത്രി, ഔഷധ നിര്‍മാണ ആയുര്‍വേദ ഫാര്‍മസി, സ്പോര്‍ട്സ് മെഡിസിന്‍ യൂണിറ്റ്, കേന്ദ്ര ലൈബ്രറി, ഐടി, സ്റ്റാര്‍ട്ടപ്പ് ആശയ ഉദ്ഭവ കേന്ദ്രം, 500 പേര്‍ക്കുള്ള ഓഡിറ്റോറിയം എന്നിവ ഇതില്‍പ്പെടുന്നു. മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമച്ച്, സിവ്നി എന്നിവിടങ്ങളിലെ മൂന്നു മെഡിക്കല്‍ കോളജുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. കൂടാതെ, ബിലാസ്പുര്‍, കല്യാണി, പട്‌ന, ഗോരഖ്പുര്‍, ഭോപ്പാല്‍, ഗുവാഹത്തി, ന്യൂദല്‍ഹി എന്നിവിടങ്ങളിലുള്ള വിവിധ എയിംസുകളിലെ സൗകര്യങ്ങളും സേവന വിപുലീകരണങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ബിലാസ്പുരിലെ ഗവ. മെഡി. കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കും ഒഡിഷയിലെ ബര്‍ഗഢില്‍ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്യും.

യു വിന്‍ പോര്‍ട്ടല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഇതു ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും പ്രയോജനമാകും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും (ജനനം മുതല്‍ 16 വരെ) പ്രതിരോധ കുത്തിവയ്പിലൂടെ 12 രോഗങ്ങള്‍ക്കെതിരേ ജീവന്‍രക്ഷാ വാക്‌സിനുകള്‍ സമയ ബന്ധിതമായി നല്കുമെന്ന് ഇതുറപ്പാക്കും. അനുബന്ധ, ആരോഗ്യ പരിപാലന പ്രൊഫഷണലുകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കുമായി പോര്‍ട്ടലും ഉദ്ഘാടനം ചെയ്യും. ഒഡീഷ ഖോര്‍ധയിലും ഛത്തീസ്ഗഡ് റായ്പൂരിലും യോഗയ്‌ക്കും പ്രകൃതി ചികിത്സയ്‌ക്കുമുള്ള രണ്ടു കേന്ദ്ര ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം തറക്കല്ലിടും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.