അ​​രു​​വി​​ത്തു​​റ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും

Apr 21, 2026
അ​​രു​​വി​​ത്തു​​റ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും

അ​​രു​​വി​​ത്തു​​റ: കി​​ഴ​​ക്കി​ന്‍റെ ക​​വാ​​ട​വും ച​​രി​​ത്ര പ്ര​​സി​​ദ്ധ തീ​​ര്‍​ഥാ​​ട​​ന കേ​​ന്ദ്ര​​വു​​മാ​​യ അ​​രു​​വി​​ത്തു​​റ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ ഗീ​​വ​​ര്‍​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് നാ​​ളെ കൊ​​ടി​​യേ​​റും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​യ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കും. തു​​ട​​ര്‍​ന്ന് 5.40ന് ​​ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് അ​​മ്പ​​തി​​ല​​ധി​​കം വൈ​​ദി​​ക​​ര്‍ പ​​ങ്കെ​​ടു​​ക്കു​​ന്ന പു​​റ​​ത്തു ന​​മ​​സ്‌​​കാ​​രം. തു​​ട​​ർ​ന്ന് 101 പൊ​​ന്‍​കു​​രി​​ശു​​മേ​​ന്തി ന​​ഗ​​ര പ്ര​​ദ​​ക്ഷി​​ണം.

ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ലും സ​​ഹ​വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചെ​​ങ്ങ​​ഴ​​ശേ​​രി​​ലും ഇ​​ട​​വ​​ക​​യി​​ലെ മു​​തി​​ര്‍​ന്ന അം​​ഗ​​ങ്ങ​​ളാ​​യ ജോ​​സ​​ഫ് വ​​ട​​ക്കേ​​ല്‍, ജോ​​ര്‍​ജ് ജോ​​സ​​ഫ് ചെ​​റ്റ​​കാ​​രി​​ക്ക​​ല്‍, ട്ര​​സ്റ്റി റോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ എന്നിവർ നെത്ര്വതം നൽകും . 

114 വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​ക​​ൾ

15 മു​​ത​​ല്‍ മേ​​യ് ഒ​​ന്നു​​വ​​രെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് 114 വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​ക​​ളാ​​ണ് അ​​ര്‍​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ഉ​​ള്‍​പ്പെ​​ടെ അ​​ഞ്ച് ബി​​ഷ​പ്പു​​മാ​​ര്‍ വി​​വി​​ധ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ല്‍​കു​​മെ​​ന്ന് സ​​ഹ വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് ചെ​​ങ്ങ​​ഴ​​ശേ​​രി​​ല്‍ പ​​റ​​ഞ്ഞു.

മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന വെ​​ടി​​ക്കെ​​ട്ടു​​ക​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു അ​​രു​​വി​​ത്തു​​റ വെ​​ടി​​ക്കെ​​ട്ട്. പ​​ള്ളി​യോ​ട് ​ചേ​​ര്‍​ന്നു​​ള്ള മൈ​​താ​​ന​​ത്താ​​യി​​രു​​ന്നു ആ​​ദ്യം വെ​​ടി​​ക്കെ​​ട്ട് ന​​ട​​ന്ന​​ത്.

പി​​ന്നീ​​ട് സു​​ര​​ക്ഷ മു​​ന്‍നി​​ര്‍​ത്തി സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്ക് മാ​​റ്റി. പു​​ന്ന​​ത്തു​​റ, കൂ​​ട്ടി​​ക്ക​​ല്‍, ചേ​​ര്‍​പ്പു​​ങ്ക​​ല്‍ സെ​​റ്റു​​ക​​ളു​​ടെ ക​​രി​​മ​​രു​​ന്നു ക​ലാ​പ്ര​ക​ട​നം കാ​​ണാ​​ന്‍ ഹൈ​​റേ​​ഞ്ചി​​ല്‍നി​​ന്നു ധാ​​രാ​​ളം ആ​​ളു​​ക​ൾ എ​​ത്തി​​യി​​ര​​ന്നു. ഹൈ​​റേ​​ഞ്ചി​​ന്‍റെ സ്വ​​ന്തം വാ​​ഹ​​ന​​മാ​​യ ജീ​​പ്പു​​ക​​ളു​​ടെ നീ​​ണ്ട നി​​ര പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​ല്‍ കാ​​ണാ​​മാ​​യി​​രു​​ന്നു​​താ​​യും റോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ പ​​റ​​ഞ്ഞു.

കൃ​​ഷി​​ക്കാ​​യു​​ള്ള പ​​ണി​​യാ​​യു​​ധ​​ങ്ങ​​ള്‍ മു​​ത​​ല്‍ മു​​റം, കൊ​​ട്ട, ക​​ത്തി, ക​​പ്പി, കോ​​പ്പ, ഭ​​ര​​ണി, വാ​​ര്‍​പ്പ്, കു​​ട്ട​​കം, ഉ​​രു​​ളി, മ​​ണ്‍​പാ​​ത്ര​​ങ്ങ​​ള്‍, ക​​ട്ടി​​ല്‍, പ​​ര​​മ്പ്, മേ​​ശ തു​​ട​​ങ്ങി പ​​ല​​വ്യ​​ഞ്ജ​​ന സാ​​ധ​​ന​​ങ്ങ​​ള്‍ വ​​രെ തി​രു​നാ​ൾ മൈ​താ​ന​ത്ത് ല​​ഭി​​ക്കും. തി​രു​നാ​ൾ ക​​ഴി​​ഞ്ഞാ​​ലും എ​​ട്ടാ​​മി​​ടം വ​​രെ തി​​ര​​ക്കൊ​​ഴി​​യി​​ല്ല, വ​​ണ​​ക്ക​​മാ​​സ പു​​സ്തക​​ങ്ങ​​ളും മ​​റ്റും വാ​​ങ്ങി​​യി​​രു​​ന്ന​​ത് തി​രു​നാ​ളി​​നാ​​യി​​രു​​ന്ന​​തെന്ന് ഇ​​ട​​വ​​ക ട്ര​​സ്റ്റി റോ​​യി പ​​ള്ളി​​പ്പ​​റ​​മ്പി​​ല്‍ പ​​ഞ്ഞു.

തി​രു​നാ​ൾ കൂ​​ടാ​​നെ​​ത്തു​​ന്ന ബ​​ന്ധു​​ക്ക​​ളെ സ്വീ​​ക​​രി​​ക്കാ​​ന്‍ ഭ​​വ​​ന​​ങ്ങ​​ളും ഒ​​രു​​ങ്ങാ​​റു​​ണ്ട്. സ്വാ​​ദി​​ഷ്ഠ​​വും വി​​ഭ​​വ​​സ​​മൃ​​ദ്ധ​​വു​​മാ​​യ ഭ​​ക്ഷ​​ണ​സാ​​ധ​​ന​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ ബ​​ന്ധു​​ക്ക​​ളെ സ്വീ​​ക​​രി​​ക്കു​​ന്ന​​ത്. പാ​​ല​​പ്പ​​വും വെ​​ള്ള​​യ​​പ്പ​​വും വ​​ട്ട​​യ​​പ്പ​​വും കോ​​ഴി​​ക്ക​​റി​​യും പ​​ന്നി​​ക്ക​​റി​​യും പോ​​ത്തു​​ക​​റി​​യു​​മൊ​​ക്കെ​​യാ​​യി തീ​​ന്‍​മേ​​ശ​​ക​​ളി​​ല്‍ രു​​ചിവൈ​​വി​​ധ്യ​​ങ്ങ​​ള്‍ നി​​റ​​യും. ഒ​​രു​​മി​​ച്ചു​​ള്ള ഭ​​ക്ഷ​​ണ​​ത്തി​​നു ശേ​​ഷം തി​രു​നാ​ൾ കൂ​​ടു​​ന്ന പ​​തി​​വ് ഇ​​പ്പോ​​ഴും തു​​ട​​രു​​ന്ന​​താ​​യും ജോ​​സ​​ഫ് വ​​ട​ക്കേ​​ല്‍ പ​​റ​​ഞ്ഞു.

കാ​​ട്​​ വെ​​ട്ടി​​ത്തെ​​ളി​​ച്ചു കൃ​​ഷി​​യി​​റ​​ക്കി​​യ ക​​ര്‍​ഷ​​ക മ​​ക്ക​​ള്‍ ത​​ങ്ങ​​ളു​​ടെ ദുഃ​ഖ​​ങ്ങ​​ളും ദു​​രി​​ത​​ങ്ങ​​ളും പ​​റ​​യാ​​ന്‍ വ​​ര്‍​ഷ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ വ​​ല്യ​​ച്ച​​ന്‍റെ സ​​ന്നി​​ധി​​യി​​ല്‍ എ​​ത്തു​​ന്ന ആ​​ചാ​​രം കാ​​ല​​ത്തി​​നൊ​​പ്പം വ​​ള​​ര്‍​ന്ന് ഇ​​പ്പോ​​ഴും തു​​ട​​രു​​ന്നു. കു​ടി​​യേ​​റ്റ​​ത്തി​​ന്‍റെ ആ​​ദ്യ​കാ​​ല​​ങ്ങ​​ളി​​ല്‍ വ​​ല്യ​​ച്ച​​ന്‍റെ മാ​ധ്യ​​സ്ഥം ക​​ര്‍​ഷ​​ക​​ര്‍​ക്ക് വ​​ലി​​യ സം​​ര​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു. ത​​ങ്ങ​​ളു​​ടെ ത​​ലേ​വ​​ര്‍​ഷ​​ത്തെ അ​​ധ്വാ​​ന​​മാ​​യ കു​​രു​​മു​​ള​​കും ഏ​​ല​​യ്ക്ക​​യും അ​​ട​​ക്ക​​മു​​ള്ള കാ​​ര്‍​ഷി​​ക വി​​ള​​ക​​ളും തേ​​ന്‍, തൈ​​ര്, എ​​ണ്ണ, പ​​ഴ​​വ​​ര്‍​ഗ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും തെ​​ങ്ങി​​ന്‍ തൈ​​ക​​ളും ആ​​ടും കി​​ടാ​​വു​​മൊ​​ക്കെ കാ​​ണി​​ക്ക​​യാ​​യി വ​​ല്യ​​ച്ച​​നു സ​​മ​​ര്‍​പ്പി​​ക്കു​​ന്ന പ​​തി​​വ് ഇ​​പ്പോ​​ഴും തു​​ട​​രു​​ന്ന​​താ​​യി ഓ​​ര്‍​മ​​ക​​ള്‍ പ​​ങ്കു​​വ​​ച്ച് ജോ​​ര്‍​ജ് ജോ​​സ​​ഫ് ചെ​​റ്റ​​കാ​​രി​​ക്ക​​ല്‍ പ​​റ​​ഞ്ഞു.

തീ​​ക്കോ​​യി​​യി​​ല്‍നി​​ന്നും പൂ​​ഞ്ഞാ​​റി​​ല്‍നി​​ന്നും ഒ​​ഴു​​കി​വ​​രു​​ന്ന ര​​ണ്ടു പു​​ഴ​​ക​​ള്‍ ഒ​​ന്നാ​​കു​​ന്ന സ്ഥ​​ല​​മാ​​ണ് അ​​രു​​വി​​ത്തു​​റ.​ പു​​ഴ​​ക​​ള്‍ ഒ​​ന്നാ​​കു​​ന്ന​​തു​​പോ​​ലെ പ​​ല​വ​​ഴി പി​​രി​​ഞ്ഞു​​പോ​​യ​​വ​​ര്‍​ക്കു വീ​​ണ്ടും കാ​​ണാ​​നു​​ള്ള വേ​​ദി​​യാ​​ണ് തി​​രു​​നാ​​ള്‍.

അ​​രു​​വി​​ത്തു​​റ​​യി​​ല്‍നി​​ന്നും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നും ഹൈ​​റേ​​ഞ്ച്, മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു കു​​ടി​​യേ​​റി പാ​​ര്‍​ത്ത​​വ​​രും നാ​​ട്ടി​​ലു​​ള്ള​​വ​​രും ഒ​​ത്തു​​കൂ​​ടു​​ന്ന ദി​​ന​​ങ്ങ​​ളാ​​ണ് അ​​രു​​വി​​ത്തു​​റ തി​​രു​​നാ​​ളെ​​ന്നും അ​​രു​​വി​​ത്തു​​റ പ്ര​​ദേ​​ശ​​മാ​​കെ ആ​​ത്മീ​​യ ഉ​​ണ​​ര്‍​വി​​ലും ഉ​​ത്സ​​വഛാ​​യ​യി​​ലുമാ ണെ​​ന്നും വി​​കാ​​രി ഫാ.​ ​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ പ​​റ​​ഞ്ഞു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.