എംസിഎ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം

തിരുവനന്തപുരം : സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (എംസിഎ) റെഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. മാത്തമാറ്റിക്സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടണം.
പ്രവേശനപ്പരീക്ഷയുണ്ട്. തീയതി പിന്നീട് അറിയിക്കും. പ്രവേശനപ്പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി മേയ് 22 വരെ അപേക്ഷിക്കാം. ഫീസ് മേയ് 20 വരെ അടയ്ക്കാം. പൊതുവിഭാഗത്തിന് 1300 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാഫീസ്. വ്യക്തിഗത വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വിവരങ്ങൾക്ക്: 0471 2324396, 2560327.