പേവിഷ വിമുക്ത കോട്ടയം; ജില്ലാതല ഉദ്ഘാടനം (ഫെബ്രുവരി 14)
കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണവകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും

കോട്ടയം: ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദര സ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണ വകുപ്പും കമ്പാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷനുമായി (കാവ) സഹകരിച്ച് 'റാബിസ് ഫ്രീ കേരള പദ്ധതി' കോട്ടയം ജില്ലയിലും ആരംഭിക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച(ഫെബ്രുവരി 14) രാവിലെ 10ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണവകുപ്പു സഹമന്ത്രി അഡ്വ. ജോർജ് കുര്യൻ നിർവഹിക്കും. മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പേവിഷ വിമുക്ത കേരളം പദ്ധതി നടപ്പാക്കിയതിന് പിന്നാലെയാണ് പദ്ധതി കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്.സുസ്ഥിരവും ഘടനാപരവുമായ സമീപനത്തിലൂടെ 2030 വർഷത്തോടെ പേവിഷബാധയേറ്റുള്ള മനുഷ്യ മരണങ്ങൾ ഒഴിവാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പേവിഷബാധ പ്രതിരോധത്തെക്കുറിച്ചും ഉത്തരവാദിത്തമുള്ള വളർത്തുമൃഗ പരിപാലനത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സ്‌കൂൾ പരിപാടികളിലും പൊതു അവബോധ പ്രചരണങ്ങളിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.
റാബീസ് ടാസ്‌ക് ഫോഴ്‌സ് വാഹനത്തിന്റെ താക്കോൽ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജില്ലാ മൃഗസംരക്ഷണ ഓഫീസർക്കും കാവയ്ക്കും കൈമാറും. പേവിഷബാധ വിമുക്ത കോട്ടയം ലഘുപത്രിക പ്രകാശനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർവഹിക്കും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫ് പേവിഷബാധ വിമുക്ത കോട്ടയം ധാരണാപത്രം കൈമാറും. തുടർന്ന് കോട്ടയം എബിസി സെന്ററും മിൽമ ഡയറിയും മന്ത്രിമാർ സന്ദർശിക്കും.
ചടങ്ങിൽ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു സന്തോഷ്‌കുമാർ, ഷേബാ മർക്കോസ്, സി.ജി രഞ്ജിത്ത്, ഡോ. പി.ആർ സോന, കെ. ശങ്കരൻ, നഗരസഭാംഗങ്ങളായ എം.പി സന്തോഷ് കുമാർ, അഡ്വ. ഷീജ അനിൽ, വിനു ആർ മോഹൻ, ജയമോൾ ജോസഫ്,
ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ ഡോ. മീനേഷ് സി. ഷാ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. കെ. ആനന്ദ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.കെ മനോജ്കുമാർ, കാവ ക്യാമ്പയിൻ ഡയറക്ടർ ഡോ. പ്രാപ്തി ബജാജ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽ കുമാർ, മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്.ഷിനോ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എം.ആർ സുനിമോൾ, കോട്ടയം നഗരസഭ ക്ലീൻ സിറ്റി മാനേജർ ജി. അജി, എ.എച്ച്. ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യൂസ് ഫിലിപ്പ്, വെറ്ററിനറി സർജൻ ഡോ. ജയന്ത് ഗോവിന്ദൻ,
എന്നിവർ പങ്കെടുക്കും.