തൊണ്ടയിൽ അടപ്പ് കുടുങ്ങി എട്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു; അച്ഛന്റെ പരാതിയിൽ കേസ്
രണ്ടുവർഷം മുൻപ് നിസാറിൻറെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്.

കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുട്ടി മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. നിസാറിന്റെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.രണ്ടുവർഷം മുൻപ് നിസാറിൻറെ 14 ദിവസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. രണ്ട് കുട്ടികളും മരിച്ചത് ഭാര്യവീട്ടിൽ വച്ചാണ്. ഇതോടെയാണ് ടൗൺ പൊലീസിൽ നിസാർ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.