പീച്ചി വന ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 13 രാവിലെ പത്ത് മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം

പീച്ചി :ജീവശാസ്ത്ര ( ബയോളജി,സുവോളജി,ബോട്ടണി, പരിസ്ഥിതി പഠനം, വൈല്‍ഡ് ലൈഫ് സയന്‍സ്) വിഷയങ്ങളില്‍ ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദവും വന്യജീവികള്‍ ആയി ബന്ധപ്പെട്ട ഫീല്‍ഡ് ഗവേഷണത്തില്‍ ഒരു വര്‍ഷത്തെ പരിചയവുമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള അറിവ്, വനം തദ്ദേശ വകുപ്പുകള്‍, മനുഷ്യ വന്യ ജീവി സംഘര്‍ഷം ഇവയുമായി ബന്ധപ്പെട്ട ഫീല്‍ഡ് ഗവേഷണ പരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും.
പ്രതിമാസ വേതനം 22000 രൂപ. പ്രായ പരിധി 36 വയസ്സ്. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 13 രാവിലെ പത്ത് മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ കേന്ദ്രത്തിലെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.