മതമൈത്രിയുടെ ഉഷ്മളതയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്തിന്റെ അന്നദാനം
അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്തിന്റെ ഉഷ്മളബന്ധത്തിന് ഐക്യദാർഢ്യം
അമ്പലപ്പുഴ :അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ എരുമേലി ജമാ അത്തിന്റെ ഉഷ്മളബന്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പാരമ്പതാഗതമായി നടത്തിവന്ന അന്നദാനം നടത്തി .എരുമേലി ജമാ അത്ത് പ്രസിഡന്റ് നാസർ പനച്ചി ,സെക്രട്ടറി മിഥുലാജ് പുത്തൻവീട് ,വൈസ് പ്രസിഡന്റ് സലിം കണ്ണങ്കര ,അബ്ദുൽ നാസർ ചക്കാലക്കൽ വാവർ പ്രതിനിധി ആസാദ് താഴത്തുവീട് ,എന്നിവർ ജമാ അതിനെ പ്രതിനിധീകരിച്ചു പങ്കെടുത്തു .അമ്പലപ്പുഴ പേട്ട സംഘം സമൂഹപെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ള സ്വാമി ,പ്രസിഡന്റ് ഗോപകുമാർ ,സെക്രട്ടറി കെ ചന്ദകുമാർ ,ട്രെഷറർ ബിജു ആർ എന്നിവരാണ് ജമാ അത്ത് സംഘത്തെ സ്വീകരിച്ചത് .